ബ്രഹ്‌മപുരം: എംപവേർഡ്‌ കമ്മിറ്റിക്ക്‌ വിശാല അധികാരം

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കലക്ടർ അധ്യക്ഷനായി രൂപീകരിച്ച എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകി. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കാനും കോർപറേഷൻ മുഖേന നടപ്പാക്കാനും കമ്മിറ്റിക്ക് അധികാരമുണ്ടാകും. മാലിന്യസംസ്കരണത്തിനായുള്ള പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കാൻ നിർദേശിക്കാം. ഇക്കാര്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രവർത്തനം നേരിട്ട് ഏറ്റെടുക്കാം. ഇതിനായി കോർപറേഷന്റെ വികസന ഫണ്ട് ഉൾപ്പെടെ വകയിരുത്താം. പിന്നീട് ജില്ലാ ആസൂത്രണ സമിതിയെ അറിയിച്ച് സാധൂകരണം നൽകിയാൽ മതി. സുലേഖ സോഫ്റ്റ് വെയറിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും.

സർക്കാർ മാർഗനിർദേശം കോർപറേഷൻ പരിഗണിച്ചില്ലെങ്കിൽ, നേരിട്ട് നടപടി സ്വീകരിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്കരണത്തിന് സംവിധാനം ഏർപ്പെടുത്തുന്നതിനും പൊതുഇടങ്ങളും ജലാശയങ്ങളും മലിന്യമുക്തമാക്കുന്നതിനും നടപടിയെടുക്കാം. കലക്ടർ അധ്യക്ഷനും ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ കൺവീനറുമായ എംപവേർഡ് കമ്മിറ്റിയിൽ വിവിധ വിഭാഗത്തിൽനിന്നുള്ള 13 ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.



Source link

Facebook Comments Box
error: Content is protected !!