ഇം​ഗ്ലണ്ടിനെ മഴ ചതിച്ചു: അയർലൻഡിന് 5 റണ്ണിന്റെ അട്ടിമറി വിജയം

Spread the love


Thank you for reading this post, don't forget to subscribe!

മെൽബൺ> ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിൽ വമ്പൻ അട്ടിമറിയിൽ ഇംഗ്ലണ്ടിനെതിരെ  അയർലൻഡിന് വിജയം.  മഴ നിയമപ്രകാരം 5 റണ്ണിനാണ് അയർലൻഡ് വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് ഓൾ ഔട്ടായി. 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ഇംഗ്ലണ്ട് 105 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ മൂലം കളി നിർത്തിവെച്ചത്. ഇതോടെ ഇം​ഗ്ലണ്ട് ഉറപ്പിച്ച വിജയം അയർലൻഡിന്റെതായി മാറി.

നേരത്തെ ടോസ് നഷ്‌ടമായി ക്രീസിലിറങ്ങിയ അയർലൻഡിന് പോൾ സ്റ്റെർലിംഗും ക്യാപ്റ്റൻ ബാൽബിറിനും ചേർന്ന് ഭേദപ്പെട്ട തുടക്കമിട്ടു. സ്റ്റെർലിഗ് (8 പന്തിൽ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോർകാൻ ടക്കർ ബാൽബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. പത്തോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 92 റൺസെന്ന ശക്തമായ നിലയിലായിരുന്നു അയർലൻഡ്. 47 പന്തുകളിൽ നിന്ന്  ബാൽബിറിൻ 62 റൺസും  27 പന്തിൽ നിന്ന്  ലോർകാൻ 34 റൺസും നേടി. ആദ്യ പത്തോറവറിലെ തുടക്കം അയർലൻഡിന് പിന്നീട് നിലനിർത്താനായില്ല. തുടരെ വിക്കറ്റുകൾ നഷ്‌ടമായതോടെ ടീം 157ന് ഓൾ ഔട്ടായി.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ടിന് മോശം തുടക്കമാണ് ഉണ്ടായത്. ക്യാപ്റ്റൻ ജോസ് ബട്‍ലർ (0), അലക്‌സ് ഹെയ്‍ൽസ് (7), ബെൻ സ്റ്റോക്‌സ് (6) എന്നിവർ പുറത്തായതോടെ ഇം​ഗ്ലണ്ട് പരുങ്ങലിലായി. ഡേവിഡ് മലാൻ (37 പന്തിൽ 35), ഹാരി ബ്രൂക് (21 പന്തിൽ 18) എന്നിവർ ഇം​ഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചെത്തിച്ചു. 12 പന്തിൽ 24 റണ്ണുമായി മൊയീൻ അലിയും ഒരു റണ്ണുമായി ലിവിങ്സ്റ്റൺ കളത്തിലുള്ളപ്പോഴാണ് മഴപെയ്‌തത്.

മഴ തടസ്സപ്പെടുത്തും മുൻപേ 15–ാം ഓവറിൽ ഗാരത് ഡെലാനിക്കെതിരെ മൊയീൻ അലി മൂന്നു പന്തിൽ ഒരു സിക്‌സും ഫോറും സഹിതം 12 റൺസ് നേടിയിരുന്നു. മൂന്നു പന്തുകൾ എറിഞ്ഞതിനു പിന്നാലെ മഴയെത്തിയതാണ് ഇംഗ്ലണ്ടിന് തിരി‍ച്ചടിയായത്. കളി അവസാനിപ്പിച്ചതോടെ അഞ്ച് വിക്കറ്റും അഞ്ച് ഓവറും ബാക്കി നിൽക്കെ ഇം​ഗ്ലണ്ടിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!