ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനവും വിള ഇൻഷുറൻസ് ബോധവത്കരണവും നടത്തി പെരുവന്താനം ഗ്രാമപഞ്ചായത്ത്
1 min read
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനവും വിള ഇൻഷുറൻസ് ബോധവത്കരണവും നടത്തി പെരുവന്താനം ഗ്രാമപഞ്ചായത്ത്
പെരുവന്താനം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അങ്കണവാടികൾ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി നടത്തുവാനുള്ള പദ്ധതി പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു.

കൃഷി ഭവൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും കൃഷി അസിസ്റ്റൻ്റ് ഓഫീസർ ജോസഫ് കൃഷിയെ കുറിച്ചും വിള ഇൻഷുറൻസ് ഇനെ കുറിച്ചും ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ അധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ ബദരിയ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരായ സിജി, ഷീബ, ഗ്രേസി, ഐ സി ഡി എസ് സൂപ്പർ വൈസർ പ്രീനു, വ്യാവസായിക വകുപ്പ് ഇൻ്റെർൻ ജോജി, സാഗി കോഓർഡിനേറ്റർ സുഹൈൽ എന്നിവർ ആശംസ അറിയിച്ചു. പ്രഭാവതി മെമ്പർ നന്ദി പ്രകാശിപ്പിച്ചു.

പെരുവന്താനം പഞ്ചായത്ത് സാഗി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കുട്ടിക്കൂട്ടം പദ്ധതി കേരള സർകാർ പദ്ധതിയായ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുമായി സംയോജിപ്പിച്ച് പഞ്ചായത്ത് കൃഷിഭവൻ ഐ സി ഡി എസ് ഡിപ്പാർട്ട്മെൻ്റ് കളുമായി ചേർന്ന് കൊണ്ട് പുതു തലമുറക്ക് കൃഷിയെ പരിചയപ്പെടുത്തുവാനും കാർഷികവൃത്തിയിൽ അവരെ സജീവമാക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന കുട്ടിക്കൂട്ടം, ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി ഓരോ അങ്കണവാടികൾ കേന്ദ്രീകരിച്ച് നടപ്പിലാക്കും. പഞ്ചായത്ത് തലത്തിലും വാർഡ് തലങ്ങളിലും അങ്കണവാടി തലങ്ങളിലും പ്രത്യേക പ്രചാരണ യോഗങ്ങൾ വിളിച്ച് ചേർത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കും.