ഇന്നസെൻറ് നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ്: സലിംകുമാർ

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> ഇന്നസെൻറ് നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണെന്നും താനും ആ സിനിമയിൽ ഉണ്ടെന്നും  പക്ഷേ  ഡേറ്റ് ഇതുവരെ ആയിട്ടില്ലെന്നും നടൻ സലിംകുമാർ . തന്റെയും ഡേറ്റ് ആവും ആവാതിരിക്കാൻ തരമില്ലല്ലോയൊന്നും ഇന്നസെൻറിന്റെ വിയോഗത്തിൽ പ്രതികരിച്ച് സലീം കുമാർ പറഞ്ഞു.

‘‘ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.

എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.

ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,

 മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,

അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.

എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ………’’എന്നാണ്  എഫ് ബി പോസ്റ്റിൽ കുറിച്ചത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!