കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

 തിരുവനന്തപുരം> വെഞ്ഞാറമ്മൂട് ആലന്തറയില്‍ കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്.

കടയില്‍ നിന്ന് ചായ കുടിച്ച ശേഷം വാഹനത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വെഞ്ഞാറമ്മൂട് ഭാഗത്തുനിന്ന് വന്ന കാറിടിച്ച് കൃഷ്ണകുമാര്‍ റോഡില്‍ വീഴുകയായിരുന്നു.ഈ സമയം കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമ്മൂടിലേക്ക് വരികയായിരുന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

വെളുപ്പിനെ അഞ്ചോടെയാണ് അപകടം.കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ് മരിച്ച കൃഷ്ണകുമാര്‍.

=

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!