കൊച്ചി> ഇന്നസെന്റിന്റെ ചരമ വാർത്തകളിലും കമ്മ്യൂണിസ്‌റ്റ് വിരോധം വിടാതെ മനോരമ. സ്‌കൂൾ പഠനകാലത്ത് കമ്യൂണിസ്‌റ്റ് സർക്കാരിനെ അട്ടിമറിക്കാൻ രൂപം കൊണ്ട വിമോചന സമരത്തിൽ ഇന്നസെന്റ് പങ്കെടുത്തെന്നാണ് മനോരമയുടെ പുതിയ നുണ.
“കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ രൂപം കൊണ്ട വിമോചന സമരത്തിൽ പങ്കെടുത്തിട്ടുണ്ട് ഇന്നസന്റ്. രാഷ്‌ട്രീയമായിരുന്നില്ല ചേതോവികാരം. പഠിക്കാൻ മടിയായതിനാൽ എങ്ങനെയും സ്‌കൂൾ പൂട്ടിക്കണം. അതു മാത്രമായിരുന്നു ലക്ഷ്യം”- ചിരിയുടെ 916 തൃശൂർ ബ്രാൻഡ്; ഉരയ്‌ക്കുന്തോറും തിളങ്ങിയ പത്തരമാറ്റ് തമാശ എന്ന മനോരമ വാർത്തയിലെ വരികളാണിവ.
1948-ലാണ് ഇന്നസെന്റിന്റെ ജനനം. വിമോചന സമരം നടക്കുന്നത് 1958ലും. സമരക്കാലത്ത് അദ്ദേഹത്തിന് വെറും പത്ത് വയസ്സ്. നാലാം ക്ലാസ്സിൽ പഠിക്കുന്ന അദ്ദേഹത്തെയാണ് മനോരമ വിമോചന സമര പോരാളിയാക്കാൻ ശ്രമിച്ചത്.
ഇന്നസെന്റിന്റെ ജീവിത കഥ പറയുന്ന വാർത്തയാണെങ്കിലും വിമോചന സമരത്തിൽ പങ്കെടുത്തെന്ന ഭാഗം നൽകിയാണ് മനോരമ വാർത്ത ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്‌തത്. വിമർശനം ഉയർന്നതോടെ ഫെയ്‌സ്‌ബുക്കിൽ എഡിറ്റ് ചെയ്‌തെങ്കിലും വാർത്തയിൽ നിന്ന് ഈ ഭാഗം മാറ്റിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ