ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; 3 പേര്‍ കുറ്റക്കാരെന്ന് കോടതി, തടവുശിക്ഷ വിധിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേർ കുറ്റക്കാരെന്ന് കണ്ണൂർ സബ് കോടതി. ദീപക് ചാലാട് (88ാം പ്രതി), സി ഒ ടി നസീര്‍ (18ാം പ്രതി), ബിജു പറമ്പത്ത് (99ാം പ്രതി) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. കേസിലെ മറ്റ് 110 പ്രതികളെ കോടതി വെറുതെ വിട്ടു.  മുൻ എംഎൽഎമാരായ ശ്രീകൃഷ്ണൻ, കെ കെ നാരായണൻ അടക്കം 113 പേരായിരുന്നു പ്രതികൾ. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും കോടതി തടവുശിക്ഷ വിധിച്ചു. ദീപകിന് മൂന്ന് വർഷവും മറ്റ് രണ്ട് പേർക്കും രണ്ട് വർഷം വീതവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

2013 ഒക്ടോബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉമ്മൻചാണ്ടിയുടെ കാറിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് തകര്‍ന്ന് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. രണ്ട് വകുപ്പ് മാത്രമാണ് പ്രതികൾക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ പോലീസിന് തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ തെളിയിക്കാൻ സാധിച്ചില്ല. 

Also Read: Guruvayur Elephant: പ്രതിമ കണ്ടാൽ വിഷ്ണു കുത്തിമലർത്തും; ഇത്തവണ വലിയകേശവന്റെ പൂർണകായശില്പവും

 

സിപിഎം പുറത്താക്കിയവരാണ് പ്രതികളിൽ രണ്ടുപേർ. സി ഒ ടി നസീര്‍, ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരിൽ സിപിഎം പുറത്താക്കിയത്. ബിജു പറമ്പത്ത് നിലവിൽ സിപിഎം അംഗമാണ്. 5 വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.

അതേസമയം യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു. അക്രമം ആസൂത്രണം ചെയ്തവര്‍ രക്ഷപ്പെട്ടു. മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Source link

Facebook Comments Box
error: Content is protected !!