എനിക്ക് സംഭവിച്ചതൊന്നും അവള്‍ക്ക് സംഭവിച്ചു കൂടാ! അടിച്ചാക്ഷേപിക്കരുത്; ഗോപികയെ വിമര്‍ശിക്കുന്നവരോട് ശാലിനി

Spread the love


Thank you for reading this post, don't forget to subscribe!

Television

oi-Abin MP

|

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടങ്ങിയിരിക്കുകയാണ്. ആദ്യ ദിവസം മുതല്‍ക്കു തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളും അത്ര പരിചിതരല്ലാത്തവരും ബിഗ് ബോസിലെത്തിയിട്ടുണ്ട്. അതേസമയം ഇത്തവണ ബിഗ് ബോസിലേക്ക് വന്നവരില്‍ ഒരാള്‍ പ്രേക്ഷകരുടെ പ്രതിനിധിയാണ്.

Also Read: ​’ഗോപിക ​ഗോപിക്ക് അമ്പത് ശതമാനം ചാൻസെയുള്ളു, ആദ്യ ആഴ്ചയിൽ തന്നെ പുറത്തായേക്കും’; ചർച്ചകൾ നടക്കുന്നത് ഇങ്ങനെ!

കോമണര്‍ ആയി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന സാധാരണക്കാരിയാണ് ഗോപിക ഗോപി. പ്രേക്ഷകരില്‍ നിന്നുമുള്ള മത്സരാര്‍ത്ഥിയാണ് മൂവാറ്റുപുഴ സ്വദേശിയായ ഗോപിക. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അവസരമാണ് ഗോപികയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഗോപികയുടെ ബിഗ് ബോസ് യാത്രയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഇതിനിട ഇപ്പോഴിതാ ഗോപികയ്ക്ക് പിന്തുണയുമായി ്എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ താരമായിരുന്ന ശാലിനി നായര്‍.
പ്രിയപ്പെട്ട ഗോപിക,, ചുവടുകള്‍ തളരാതെ വാക്കുകള്‍ ഇടറാതെ ലക്ഷ്യങ്ങള്‍ പതറാതെ മുന്നോട്ട് പോകുവാന്‍ ധൈര്യമുണ്ടാവട്ടെ എന്നാണ് ശാലിനി പറയുന്നത്. താരത്തിന്റെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ഇന്നലെ ഗോപികയുടെ എന്‍ട്രി കണ്ടു. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞുഗോപികയില്‍ ഞാന്‍ എന്നെ തന്നെ കണ്ടു. ഊതിയൂതി കനലാക്കി വെച്ച സ്വപ്നങ്ങള്‍ കൊണ്ട് അപമാനങ്ങളുടെ വിഴുപ്പ് ഭാണ്ഡം താങ്ങി ഒരിക്കലൊന്നു നിവര്‍ന്നു നില്‍ക്കാന്‍ കൊതിച്ച് കിട്ടിയ വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ വേരില്‍ വിന വിതച്ച് കപട സ്‌നേഹം കൊണ്ട് വരിഞ്ഞു മുറുക്കി ഊരാ കുടുക്കിട്ട് എന്നെ കരിച്ചു കളഞ്ഞു ഈ വാക്കുകള്‍ക്ക് എന്റെ ഹൃദയം കുത്തിക്കീറുന്ന വേദനയുണ്ട്.

നഷ്ടമായതൊന്നും ഇനി തിരികെയില്ല എന്ന സത്യം മനസിലാക്കാന്‍ കഴിഞ്ഞ എട്ട് മാസങ്ങള്‍ വേണ്ടി വന്നു.ആദ്യ ആഴ്ചയില്‍ തന്നെ പഴയ മത്സരാര്‍ത്ഥിയേയും വലിച്ചിഴച്ച് ഇമോഷണല്‍ സ്ട്രാറ്റര്‍ജി താരതമ്യ പട്ടം ചാര്‍ത്തി തരാന്‍ കണ്ണില്‍ മഞ്ഞ തിമിരം ബാധിച്ച ചിലര്‍… ‘ചിലര്‍ ‘പുറത്തും കൂട്ടം ചേര്‍ന്നപ്പോള്‍ സ്വപ്നങ്ങളുടെ തോണി നടുക്കടലില്‍ തുഴ മുറിഞ്ഞ് വീണു പോയി സപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച ചാനലും നിസ്സഹായരായി.

മൂന്നിലധികം സിംഗിള്‍ പ്രൊമോസ് എനിക്ക് വേണ്ടിഏഷ്യാനെറ്റ് ചെയ്തു,, പരമാവധി കൂടെ നിന്നു. എന്നെ ഇന്നത്തെ ഞാനാക്കാന്‍ പ്രാപ്തയാക്കിയ ഏഷ്യാനെററ്റിലെ ആ വ്യക്തിയോടും കേരളത്തിന്റെ അഭിമാനമായ ആ സഹോദര തുല്യനായി ഞാന്‍ കാണുന്ന സംഗീത സംവീധായാകനായ അദ്ദേഹത്തോടും നന്ദിയുണ്ടാകും ഈ ജീവിതകാലം മുഴുവന്‍!

ഒരു സാധാരണ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള നാട്ടിന്‍പുറത്തു ജനിച്ചു വളര്‍ന്നയാളുടെ വാക്കുകളിലെ പരിചയകുറവ് നിഷ്‌കളങ്കതയുടെ മുഖം മൂടിയാണെന്ന് അടിച്ചാക്ഷേപിക്കരുത്. വലിയ പാത്രത്തില്‍ ചപ്പാത്തി മാവ് കുഴക്കാന്‍ സമയം തികയാതെ വന്നാല്‍ അടുത്ത അടുക്കള ക്യാപ്റ്റന്‍ ആക്കി പതിനെട്ടിന്റെ പണി കൊടുത്തേക്കാം,, എല്ലാം ആവര്‍ത്തനങ്ങളാവാതിരിക്കട്ടെ.

ഒന്ന് മാത്രം കണ്ണുനീരും നാളിത്രയും നേര്‍ക്കേറിയപ്പെട്ട കരിങ്കല്ലാവണം എന്ന് അവസരം കിട്ടിയപ്പോള്‍ പറഞ്ഞു കൊടുത്താണ് .ഗോപികയെ അയച്ചത്. എനിക്ക് സംഭവിച്ചതൊന്നും അവള്‍ക്ക് സംഭവിച്ചു കൂടാ എന്നത് തന്നെ കാരണം ബാക്കിയെല്ലാം വഴിയേ അര്‍ഹതയുള്ളത് കൊണ്ട് മാത്രം ഷോയിലെത്തിയവരാണ് എല്ലാ മത്സരാര്‍ഥികളും,, ഓരോരുത്തര്‍ക്കും എന്റെ വിജയാശംസകള്‍ എന്ന് പറഞ്ഞാണ് ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Bigg Boss Malayalam: Shalini Nair Showers Her Support To The Commoner Gopika Gopi

Story first published: Monday, March 27, 2023, 15:41 [IST]Source link

Facebook Comments Box
error: Content is protected !!