ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിനുനേരെ ലഹരി മാഫിയ ആക്രമണം

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്‌> ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമായ ദിപു പ്രേംനാഥിന്റെ വീടിനുനേരെ ലഹരി മാഫിയയുടെ ആക്രമണം. മുക്കം മണാശ്ശേരിയിലെ വീടിനു നേരെയാണ്‌ ആക്രമണം.ലഹരിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി മുക്കത്തും പരിസരത്തും ദീപുവിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിൽ പ്രതികാരമായാണ്‌ ലഹരി മാഫിയ വീട് ആക്രമിച്ചത്. സംഭവ സമയം ദീപുവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് വീട് സന്ദർശിച്ചു. സംഭവത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ലഹരിമാഫിയക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!