ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ടാറ്റയിലെത്തിയ ജഹാം​ഗീർ രത്തൻജി ടാറ്റ; രാജ്യത്തിന് നൽകിയ 3 സമ്മാനങ്ങള്‍ ഇതാ

Spread the love


Thank you for reading this post, don't forget to subscribe!

ഫ്രഞ്ച് പൗരൻ

ജഹാം​ഗീർ രത്തൻജി ദാദാഭോജോയ് ടാറ്റ 1904 ൽ പാരീസിലാണ് ജനിക്കുന്നത്. അക്കാലത്ത് ടാറ്റയെ നയിച്ചിരുന്ന ആര്‍ഡി ടാറ്റയുടെടെയും ഫ്രാൻസ് പൗരത്വമുള്ള സലീനിയുടെയും നാലു മക്കളിൽ രണ്ടാമനായിരുന്നു ജെആർഡി ടാറ്റ. കേംബ്രിഡ്ജില്‍ എന്‍ജിനിയറിംഗ് പഠിക്കാന്‍ അവസരം ലഭിച്ചിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുന്നത്.

ശമ്പളമില്ലാത്ത അപ്രന്റിസായാണ് 1925 ല്‍ ജെആർഡി ടാറ്റയിലേത്തുന്നത്. 22ാം വയസില്‍ പിതാവിന്റെ മരണത്തോടെ ജെആര്‍ഡി ടാറ്റ സണ്‍സിന്റെ ബോര്‍ഡിലേക്ക് എത്തി. ഇതോടെ 1929 തില്‍ തന്റെ 25ാം വയസില്‍ ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് അദ്ദേഹം ടാറ്റയെ വളർത്തുന്നതിലേക്ക് തിരിഞ്ഞു. ടാറ്റയുടെ പ്രായം കുറഞ്ഞ ചെയർമാനും അദ്ദേഹമായിരുന്നു. 

Also Read: ഹാര്‍വാര്‍ഡില്‍ പഠിച്ചവനും ചായ വിറ്റാൽ മതി; ചായയിൽ വിജയം കൊയ്ത സ്റ്റാർട്ടപ്പുകളിതാ

ബോബെ പ്ലാൻ

പ്രശസ്തമായ ബോബം പ്ലാനിന് പിന്നിൽ ജെആര്‍ഡി ടാറ്റയുടെ കൈകളുണ്ട്. അന്നത്തെ പ്രധാന വ്യവസായികളായ ഘനശ്യ്ംദാസ് ബിര്‍ള, കസ്തൂര്‍ഭായ് ലാല്‍ഭായ് എന്നിവരുമായി ചേര്‍ന്ന് 1944 ലെ ബോംബെ പ്ലാന്‍ തയ്യാറാക്കുന്നത് ജെആർഡിയുടെ നേതൃത്വത്തിലാണ്. രാജ്യത്തിന്റെ വ്യാവസായിക ക്ഷമത ഉയര്‍ത്താന്‍ മറ്റു വ്യവസായികളുമായി ചേര്‍ന്ന ടാറ്റയാണ് ബോംബൈ പ്ലാന്‍ മുന്നോട്ട് വെച്ചത്.

റോഡ്, റെയില്‍വെ, വൈദ്യുതി എന്നീ മൂന്ന പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താന്‍ ബോംബെ പ്ലാന്‍ ആവശ്യപ്പെട്ടു. ജെആർഡി ടാറ്റയുടെ ഈ ഉദ്യമം രാജ്യത്തിന് നല്‍കിയ ഏറ്റവും മഹത്കരമായ സംഭാവന എന്നാണ് പ്രസിഡന്റായിരുന്ന ആര്‍.വെങ്കിടരമാന്‍ പറഞ്ഞത്. 

Also Read: മുഹമ്മദ് അലി ജിന്നയുടെ ചെറുമകന്‍; ബിസിനസ് ലോകത്തെ ‘വഴക്കാളി’; അറിയാം ഇന്ത്യന്‍ കോടീശ്വരനായ നുസ്ലി വാഡിയയെ

നാഷണല്‍ റിലീഫ് ഫണ്ട്

രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ ഉയരുന്നതിനൊപ്പം പാവപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാനും ജെആര്‍ഡി ടാറ്റയുടെ ഇടപെടലുണ്ടായി. 1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് വലിയ കുടിയേറ്റമുണ്ടായപ്പോള്‍ നാഷണല്‍ റിലീഫ് ഫണ്ട് തയ്യാറാക്കാന്‍ അദ്ദേഹം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിനോട് ആവശ്യപ്പെട്ടു.

നെഹറു മുന്നോട്ട് വെച്ച സോഷ്യലിസ്റ്റ് ആശയത്തോട് എതിരഭിപ്രായമുള്ള വ്യക്തി കൂടിയായിരുന്നു ജെആർഡി. നാഷണൽ റിലീഫ് ഫണ്ടിന് ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കി. രണ്ട് മാസത്തിന് ശേഷം പ്രധാനമന്ത്രി റിലീഫ് ഫണ്ട് നെഹറു രാജ്യത്തിന് സമര്‍പ്പിച്ചു. 

Also Read: ‘ഉരുക്കിനോളം പോന്ന ഉരുക്കു വനിത’; സെയിലിന് 1 ലക്ഷം കോടിയുടെ വിറ്റുവരവ് നൽകിയ നേതൃപാടവം; അറിയാം സോമ മൊണ്ടലിനെ

വാണിജ്യ വിമാന സർവീസ്

രാജ്യം റെയില്‍വെ സര്‍വീസിനെ കുറ്റമറ്റതാക്കാന്‍ ശ്രമിക്കുമ്പോള്‍ ജെആര്‍ഡി ടാറ്റ ആകാശത്താണ് കണ്ണുവെച്ചത്. ഫ്രാന്‍സിലെ കാലത്താണ് ആകാശത്തോട് ജെആർഡി ടാറ്റയ്ക്ക് കമ്പം വളരുന്നത്. 15ാം വയസില്‍ അദ്ദേഹം വിമാന യാത്ര നടത്തിയിടടുണ്ട്. 1929 തില്‍ വിമാന ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരുമായിരുന്നു ജെആർഡി ടാറ്റ. പിന്നാലെ 1932 ല്‍ അദ്ദേഹം ടാറ്റ എയര്‍ലൈന്‍സ് സ്ഥാപിച്ചു. 

കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് ആദ്യ വിമാനം പറക്കുകയും ചെയ്തു. വാണിജ്യ വിമാന കമ്പനികള്‍ രാജ്യത്തിന്റെ ഗതാഗത സൗകര്യത്തില്‍ ഭാവിയാണെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. സാമ്പത്തികമായി നഷ്ട സാധ്യതകള്‍ ഏറെയുള്ളതിനാല്‍ ടാറ്റ ഗ്രൂപ്പിന്റെയും ജെആര്‍ഡി ടാറ്റയുടെയും ധീരമായ പ്രവര്‍ത്തിയാണിതെന്ന് അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അഭിപ്രയപ്പെട്ടിരുന്നു.



Source link

Facebook Comments Box
error: Content is protected !!