കൊച്ചി കാണാൻ സൂര്യാംശുവും ; കന്നിയാത്ര ഏപ്രിൽ 4ന്‌

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി

രണ്ട്‌ സാഗരറാണികളും നെഫർറ്റിറ്റിയും അടക്കമുള്ള ആഡംബരനൗകകൾക്കൊപ്പം കൊച്ചിയുടെ ജലപ്പരപ്പ്‌ കീഴടക്കാൻ ‘സൂര്യാംശു’വും ഒരുങ്ങി. കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാരയാനമായ സൂര്യാംശു കൊച്ചി കായലിൽ സഞ്ചാരികളെ വരവേൽക്കും. കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെഎസ്‌ഐഎൻസി) ഉടമസ്ഥതയിലുള്ള യാനം ഏപ്രിൽ നാലിന്‌ വൈകിട്ട്‌ നാലിന്‌ ഹൈക്കോടതി ജങ്‌ഷനിലെ കെഎസ്‌ഐഎൻസി ക്രൂസ്‌ ടെർമിനലിൽനിന്ന്‌ കന്നിയാത്ര നടത്തും.

ശ്രീലങ്കയിലെ സൊലാസ്‌ മറൈൻ ലങ്ക പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കപ്പൽനിർമാണ സ്ഥാപനമാണ്‌ നിർമിച്ചത്‌. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ ‘സൂര്യാംശു’ എന്ന പേര്‌ കെഎസ്‌ഐഎൻസി നൽകുകയായിരുന്നു. ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാൻ ഇരട്ട ‘ഹൾ’ ഉള്ള ആധുനിക കറ്റമരൻ സാങ്കേതികവിദ്യയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. രണ്ട്‌ ഡെക്കിലായി എയർകണ്ടീഷൻ യാനത്തിൽ നൂറുപേർക്ക്‌ സഞ്ചരിക്കാം. 2021 നവംബറിൽ കൊച്ചിയിലെത്തിച്ച ‘സൂര്യാംശു’വിനെ മിനുക്കുപണികളും സാങ്കേതികപരിശോധനകളും പൂർത്തിയാക്കിയാണ്‌ ഓളപ്പരപ്പിൽ ഇറക്കുന്നത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!