വത്തിക്കാൻ സിറ്റി
ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു.
റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയ്‌ക്ക് ഏതാനും ദിവസംകൂടി ചികിത്സ തുടരേണ്ടിവരും. വത്തിക്കാനിൽ ബുധനാഴ്ചകളിൽ നടത്താറുള്ള വിശ്വാസികളുമായുള്ള പതിവ് കൂടിക്കാഴ്ചയ്‌ക്കുശേഷം ശ്വാസതടസ്സവും അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിൽ എത്തിച്ചത്. ശ്വാസതടസ്സം ഉണ്ടായിരുന്നെങ്കിലും മാർപാപ്പയ്ക്ക് കോവിഡ് ഇല്ലെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box