ബ്രസീലിയ
കലാപത്തിലൂടെ ഭരണ അട്ടിമറിക്ക് ശ്രമിച്ച് അമേരിക്കയിലേക്ക് കടന്ന മുൻ പ്രസിഡന്റ് ജയ്‌ർ ബോൾസനാരോ മൂന്ന് മാസത്തിനുശേഷം ബ്രസീലിൽ മടങ്ങിയെത്തി. ഇടതുപക്ഷ വർക്കേഴ്‌സ് പാർടി നേതാവ് ലുല ഡ സിൽവയ്‌ക്ക് അധികാരം കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാതെയാണ് ബോൾസനാരോ ഫ്‌ളോറിഡയിലേക്ക് പോയത്. തീവ്ര വലതുപക്ഷക്കാരായ ആയിരക്കണക്കിന് ബോള്‍സനാരോ അനുയായികൾ 2022 ജനുവരി എട്ടിന് ബ്രസീൽ കോൺഗ്രസിലും സുപ്രീംകോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും ആക്രമണം നടത്തി. ഈ കേസിൽ ബോൾസനാരോയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box