മുംബൈ
രാമനവമിയോട് അനുബന്ധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. പശ്ചിമ ബംഗാളിലെ ഹൗറ, മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളില്‍ തീവ്രഹിന്ദുത്വവാദികൾ അക്രമം അഴിച്ചുവിട്ടു. ഹൗറയിൽ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി വാഹനങ്ങൾ കത്തിച്ചു.കടകള്‍ തകര്‍ത്തു. പ്രദേശത്ത് കലാപ നിയന്ത്രണ സേനയെ വിന്യസിച്ചു.
ഔറംഗാബാദില്‍ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന കിരാദ്പുരയിൽ ബുധൻ രാത്രി ചില യുവാക്കൾ തമ്മിലുണ്ടായ തർക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിേലേക്ക് നീങ്ങി. കിരാദ്പുരയിലെ പള്ളിക്കു പുറത്ത് ചില സാമൂഹ്യ വിരുദ്ധര്‍ ഉച്ചത്തില്‍ പാട്ട് വച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പറയുന്നു. പൊലീസിന്റേതുള്‍പ്പെടെ 20 വാഹനം കത്തിച്ചു. വഡോദരയിൽ കടകൾ ആക്രമിച്ചു.
ജഹാംഗിർപുരിയിൽ വിലക്ക് ലംഘിച്ച് ഘോഷയാത്ര
കഴിഞ്ഞ വർഷം വർഗീയ സംഘർഷമുണ്ടായ വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ വിലക്ക് ലംഘിച്ച് രാമനവമി ഘോഷയാത്ര. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നതിനാൽ രാമനവമി ഘോഷയാത്രയ്‌ക്കും റംസാൻ റാലിക്കും പൊലീസ് അനുമതി നൽകിയിരുന്നില്ല. എന്നാൽ വ്യാഴാഴ്‌ച നൂറുകണക്കിന് പേർ പങ്കെടുത്ത് രാമനവമി ഘോഷയാത്ര നടത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ