3 വര്‍ഷത്തില്‍ 170% നേട്ടം; ഈ പെന്നി സ്റ്റോക്ക് അവകാശ ഓഹരി നല്‍കുന്നു; വാങ്ങണോ?

Spread the love


Thank you for reading this post, don't forget to subscribe!

അതേസമയം ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരി (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും നേരിട്ടുവാങ്ങാന്‍ (വിലക്കിഴിവില്‍) നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്. ഉടന്‍ അവകാശ ഓഹരിക്കുള്ള നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി റെക്കോഡ് തീയതി പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ്

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് ലിമിറ്റഡ്. 1994-ലാണ് തുടക്കം. വിവിധതരം വായ്പകളും മൂലധന വിപണിയുമായി ബന്ധപ്പെട്ട സേവനങ്ങളിലുമാണ് കമ്പനിയുടെ പ്രവര്‍ത്തനം ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം മാര്‍ഗോപദേശ സേവനങ്ങളും നിക്ഷേപക ബാങ്കിംഗ്, കോര്‍പറേറ്റ് വായ്പകളിലും അവസരങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. ഓഹരി/ വസ്തു/ സ്വര്‍ണം പോലെയുള്ള ഈടിന്മേലാണ് വായ്പകള്‍ അനുവദിക്കുന്നത്.

Also Read: ഇപ്പോള്‍ ചെറിയ റിസ്‌ക്കില്‍ വാങ്ങാവുന്ന അദാനി ഓഹരി; ഇരട്ടയക്ക ലാഭം നേടാം; പരിഗണിക്കാം

ഓഹരി വിശദാംശം

നിലവില്‍ ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് കമ്പനിയുടെ വിപണി മൂല്യം 26 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 7.67 രൂപ നിരക്കിലാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് നേടിയ വരുമാനം 2.62 കോടിയും അറ്റാദായം 1.16 കോടിയുമായിരുന്നു. വരുമാനത്തില്‍ നേരിയ വളര്‍ച്ച പ്രകടമാക്കിയപ്പോള്‍ അറ്റനഷ്ടം ഇരട്ടിയായി.

2012-നു ശേഷം ലാഭവിഹിതം നല്‍കിയിട്ടില്ല. അതേസമയം ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് കമ്പനിയുടെ ഓഹരികളില്‍ 54 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കിയുള്ള 46 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്.

ചൊവ്വാഴ്ച 10.70 രൂപയിലായിരുന്നു ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് (BSE: 532812, NSE : TFL) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷക്കാലയളവില്‍ ഈ പെന്നി ഓഹരിയുടെ ഉയര്‍ന്ന വില 14.5 രൂപയും താഴ്ന്ന വില 5.55 രൂപയുമാണ്.

അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 7 ശതമാനം നേട്ടവും ഒരു മാസത്തിനിടെ 16 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. സമാനമായി 3 മാസക്കാലയളവില്‍ 43 ശതമാനം വര്‍ധനയും ഒരു വര്‍ഷത്തിനിടെ 77 ശതമാനം നേട്ടവും ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് ഓഹരികള്‍ സമ്മാനിച്ചു.

Also Read: മികച്ച റിസള്‍ട്ട്; 100 രൂപയില്‍ താഴെയുള്ള ഈ ജുന്‍ജുന്‍വാല മള്‍ട്ടിബാഗര്‍ ഓഹരി നോക്കുന്നോ?

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!