ഞാറ്റുവേലകൾ കാർഷിക സംസ്കാരത്തിൻ്റെ മുഖമുദ്രകൾ – ഡോമിന സജി
1 min read
പെരുവന്താനം: കേരളത്തിൻ്റെ തനത് കാർഷിക സംസ്കാരത്തിൻ്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായി പെരുവന്താനം ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത. പെരുവന്താനം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത നടത്തി. പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഡോമിന സജി ഉദ്ഘാടനം നിർവഹിച്ചു . ബ്ലോക്ക് മെമ്പർ ശ്രീ കെ ആർ വിജയൻ , വാർഡ് മെമ്പർമാരായ ശ്രീ ബൈജു ഇ ആർ, ശ്രീമതി മതി മേരിക്കുട്ടി ഓലിക്കൽ, സാഗി കോഓർഡിനേറ്റർ സുഹൈൽ വി എ, കൃഷി ഓഫീസർ ബദരിയ എന്നിവർ പങ്കെടുത്തു. പച്ചക്കറി തൈകൾ, തെങ്ങ്, ജാതി, റംബൂട്ടാൻ, അബിയു, ബുഷ് പെപ്പർ,പ്ലാവ്,മാവ് തുടങ്ങിയവയുടെ തൈകൾ ഞാറ്റുവേല ചന്തയിൽ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.