09/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

പെരുവന്താനം ഗ്രാമ പഞ്ചായത്ത് സംരംഭകർക്കുള്ള ഹെല്പ് ഡെസ്ക് ആരംഭിച്ചു.

1 min read

പെരുവന്താനം: കേരള സർക്കാരിൻ്റെ ഒരുലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി സംരഭകർക്കായി ഹെല്പ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡെസ്കിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഡൊമിന സജി നിർവഹിച്ചു. വ്യാവസായിക വകുപ്പ് ഇൻ്റെർൻ ജോജി സ്വാഗതം ആശംസിച്ചു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജി പുല്ലാട്ട്, സെക്രെട്ടറി വിനോദ്, അസിസ്റ്റൻ്റ് സെക്രട്ടറി പൊന്നമ്മ, മെമ്പർ മാരായ ഷീബ, എബിൻ കുഴിവേലി, സിജി, ഗ്രേസി, നിജിനി, ബൈജു, യൂത്ത് കോർഡിനേറ്റർ മനു എന്നിവർ ആശംസകൾ അറിയിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി നന്ദി അറിയിച്ചു. എല്ലാ ആഴ്ചയിലും തിങ്കൾ ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് സേവനം ജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!