മൊമന്റം ട്രേഡിങ്! ‘ഗോള്‍ഡന്‍ ക്രോസ്’ തെളിഞ്ഞ 5 ബ്രേക്കൗട്ട് ഓഹരികള്‍; വാങ്ങുന്നോ?

Spread the love


Thank you for reading this post, don't forget to subscribe!

ഗോള്‍ഡണ്‍ ക്രോസോവര്‍

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് ‘ഗോള്‍ഡന്‍ ക്രോസോവര്‍’ പാറ്റേണ്‍. ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (DMA) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍, അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയുടെ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്. അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസോവറുകള്‍ ഏറെ ഫലപ്രദമാണ്.

ഒക്ടോബര്‍ 25-ന് ഗോള്‍ഡന്‍ ക്രോസോവര്‍ പാറ്റേണ്‍ പ്രകടമാക്കിയ 5 പ്രധാന ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

സ്റ്റൗവ് ക്രാഫ്റ്റ്

വിവിധ അടുക്കള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് സ്റ്റൗവ് ക്രാഫ്റ്റ്. 1999-ലാണ് തുടക്കം. വാല്യൂ വിഭാഗത്തില്‍ ‘പീജിയന്‍’, സെമി പ്രീമിയം വിഭാഗത്തില്‍ ‘ഗില്‍മ’ എന്ന ബ്രാന്‍ഡിലുമാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. പ്രീമിയം വിഭാഗത്തില്‍ ‘ബ്ലാക്ക് + ഡെക്കര്‍’ ബ്രാന്‍ഡിന്റെ പങ്കാളിത്തത്തോടെയും ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു.

അതേസമയം ചൊവ്വാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 664 രൂപയിലായിരുന്നു. സ്റ്റൗവ് ക്രാഫ്റ്റ് (BSE: 543260, NSE : STOVEKRAFT) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 653 രൂപയിലും 200-ഡിഎംഎ നിലവാരം 652 രൂപയിലുമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: 3 വര്‍ഷത്തില്‍ 170% നേട്ടം; ഈ പെന്നി സ്റ്റോക്ക് അവകാശ ഓഹരി നല്‍കുന്നു; വാങ്ങണോ?

ഇലക്ട്രോസ്റ്റീല്‍ കാസ്റ്റിങ്‌സ്

ഇരുമ്പു പൈപ്പ് നിര്‍മാണ മേഖലയില്‍ രാജ്യത്ത് മുന്‍നിരയിലുള്ള സ്ഥാപനമാണ് ഇലക്ട്രോസ്റ്റീല്‍ കാസ്റ്റിങ്‌സ്. 60 വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തന പരിചയമുണ്ട്. ഗവേഷണ വികസന വിഭാഗം സ്വന്തമായുള്ള കമ്പനിയുടെ ഉത്പന്നങ്ങള്‍ 90-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 39 രൂപയിലായിരുന്നു. ഇലക്ട്രോസ്റ്റീല്‍ കാസ്റ്റിങ്‌സ് (BSE: 500128, NSE : ELECTCAST) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 37.38 രൂപയിലും 200-ഡിഎംഎ നിലവാരം 37.37 രൂപയിലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

Also Read: 3 മാസത്തിനിടെ 35% ഇടിഞ്ഞു; പക്ഷേ ഡോളി ഖന്ന ഈ സ്‌മോള്‍ കാപ് ഓഹരി വാങ്ങിക്കൂട്ടി

ജൂബിലന്റ് ഇന്‍ഗ്രേവിയ

പ്രമുഖ ഫാര്‍മ കമ്പനി ജൂബിലന്റ് ലൈഫ് സയന്‍സസ് (ഇപ്പോള്‍ ജൂബിലന്റ് ഫാര്‍മോവ) വിഭജിച്ചാണ് ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ രൂപീകരണം. സവിശേഷ കെമിക്കല്‍, പോഷകാഹാരം & ആരോഗ്യ സംരക്ഷണം, ജീവശാസ്ത്ര സംബന്ധമായ നൂതന കെമിക്കല്‍ ഉത്പന്നങ്ങളുടെ വികസനത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

അതേസമയം ചൊവ്വാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 540 രൂപയിലായിരുന്നു. ജൂബിലന്റ് ഇന്‍ഗ്രേവിയ (BSE: 543271, NSE : JUBLINGREA) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 506 രൂപയിലും 200-ഡിഎംഎ നിലവാരം 505.85 രൂപയിലുമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സിഎഎംഎസ്

മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാട് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസ് അഥവാ സിഎഎംസ്. നിക്ഷേപകര്‍ക്കുള്ള സേവനങ്ങള്‍, വിതരണം, ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്കുള്ള സേവനങ്ങളിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കസ്റ്റമര്‍ കെയര്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കാപിറ്റല്‍ അക്കൗണ്ടിങ് സേവനങ്ങളും നല്‍കുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 2,616 രൂപയിലായിരുന്നു. കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് (BSE: 543232, NSE : CAMS) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 2,452 രൂപയിലും 200-ഡിഎംഎ നിലവാരം 2,451 രൂപയിലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

ആര്‍തി ഡ്രഗ്‌സ്

ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണിത്. ആരതി ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ഈ കമ്പനി 1984-ലാണ് സ്ഥാപിച്ചത്. മരുന്ന് നിര്‍മാണ ഘടകമായ രാസസംയുക്തങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 100-ലധികം രാജ്യങ്ങളിലേക്ക് ഉത്പന്നം കയറ്റുമതി ചെയ്യുന്നുമുണ്ട്.

അതേസമയം ചൊവ്വാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 460 രൂപയിലാണ്. ആര്‍തി ഡ്രഗ്‌സ് (BSE: 524348, NSE : AARTIDRUGS) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 456 രൂപയിലും 200-ഡിഎംഎ നിലവാരം 455 രൂപയിലുമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്റ്റോക്ക്എഡ്ജ്.കോം പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!