വിഷ്ണുവിന്റെ ട്രാപ്പില്‍ വീണ ജുനൈസും വീഴാതെ മാറിപ്പോയ റിനോഷും; പക ഉള്ളില്‍ വച്ച് പകരം വീട്ടുന്നു!

Spread the love


Thank you for reading this post, don't forget to subscribe!

Television

oi-Abin MP

|

സംപ്രേക്ഷണം തുടങ്ങി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇതിനോടകം തന്നെ പലരും തങ്ങളുടെ ഗെയിം പുറത്തെടുത്തിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും ശക്തരമായ മത്സരാര്‍ത്ഥികളില്‍ ചിലരാണ് വിഷ്ണുവും ജുനൈസും റിനോഷും. സ്ട്രാറ്റജികളും ഗെയിം പ്ലാനുകളുമായി ബിഗ് ബോസിലെത്തിയവരാണ് ജുനൈസും വിഷ്ണുവും. അതേസമയം പോസിറ്റീവ് സമീപനത്തിലൂടെയാണ് റിനോഷ് കയ്യടി നേടുന്നത്.

ഇന്നലെ ടാസ്‌കിനിടെ വിഷ്ണുവും ജുനൈസും തമ്മിലുണ്ടായ പോര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിഷ്ണുവിന്റെ ട്രാപ്പില്‍ വീണ ജുനൈസും വീഴാതെ മാറിപ്പോയ റിനോഷും എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കാം.

ഇന്ന് ലൈവില്‍ കണ്ട വിഷ്ണുവിന്റെ മൈന്‍ഡ് ഗെയിം ആണ് കുറിപ്പില്‍ ചൂണ്ടിക്കാണികുന്നത്. ജുനൈസിന്റെ ഡാന്‍സ് പെര്‍ഫോമന്‍സ് ബസ്സര്‍ അടിച്ച് നിര്‍ത്തിച്ച് ‘കാലു വയ്യാത്ത ആള്‍ കളിക്കുന്ന പോലെ തോന്നി ‘ എന്നുകൂടി പറഞ്ഞ് ജുനൈസിനെ പ്രൊവോക്ക് ചെയ്തു. വിഷ്ണു ഇട്ട ചൂണ്ടയില്‍ കൊത്തി ശേഷം നടന്ന വിഷ്ണുവിന്റെ ഡാന്‍സ് ഒട്ടും വാലിഡ് അല്ലാത്ത റീസണ്‍ പറഞ്ഞ് ജുനൈസ് നിര്‍ത്തിച്ചതോടെ ജുനൈസ് പക ഉള്ളില്‍ സൂക്ഷിച്ച് പകരം വീട്ടുന്ന ആളാണെന്ന് തുറന്ന് കാണിക്കാന്‍ വിഷ്ണുവിന് സാധിച്ചു

നന്നായി പെര്‍ഫോം ചെയ്യുകയായിരുന്ന റിനോഷിനെ ബസ്സര്‍ അടിച്ചത് നന്മ വാരി വിതറുന്ന റിനോഷിനെ ദേഷ്യപെടുത്താന്‍ ആയിരുന്നെന്ന് തോന്നി. ഡാന്‍സ് തുടങ്ങിയപ്പോള്‍ തന്നെ വിഷ്ണു ബസ്സറിന്റെ അടുത്ത് പോയിരുന്നത് മുന്‍കൂട്ടി തീരുമാനിച്ചത് കൊണ്ടായിരുന്നു. വിഷ്ണു റിനോഷിന്റെയും ആഞ്ചലീന്റെയും ഡാന്‍സ് ആസ്വദിക്കുന്നതും കണ്ടു. എന്നിട്ടും ‘ആപ്പിള്‍ തിന്നുന്നതില്‍ റിനോഷിന്റെ ശ്രദ്ധ പോയി’ എന്ന് പറഞ്ഞിടിച്ച ബസ്സര്‍ റിനോഷിനെ ചൂടു പിടിപ്പിക്കാന്‍ ആണ്. അതില്‍ വീഴാതെ നിന്ന റിനോഷും അവിടെ വിജയിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Bigg Boss Malayalam Season 5: How Rinosh Escaped But Junaiz Fell Into Vishnu’s Trap

Story first published: Thursday, April 6, 2023, 8:15 [IST]



Source link

Facebook Comments Box
error: Content is protected !!