10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ഇഎസ്എ വിജ്ഞാപനം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് എംപി

1 min read

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ഇഎസ്എ നിശ്ചയിച്ച് വിജ്ഞാപനമിറക്കുന്നത് ഒരു വര്‍ഷം കൂടി നീളുന്നത് ആശങ്കാജനകമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി.


ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ദേശിച്ചു കൊണ്ടുള്ള അന്തിമ വിജ്ഞാപനം വൈകുന്നത് സംസ്ഥാനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിന്‍റെ പേരിലാണ്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇവ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

അതിന്‍റെ അടിസ്ഥാനത്തിലാണ് കരടു വിജ്ഞാപനം വന്നിട്ടുള്ളത്. ഇതില്‍നിന്നു ഭേദഗതി വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും യുക്തിപൂര്‍വമായ റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയിട്ടില്ല. കരടു വിജ്ഞാപനത്തിന്‍റെ കാലാവധി നീളുന്നത് കോടതി ഇടപെടലിന് സാധ്യത കൂട്ടും.
ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രഖ്യാപനമുണ്ടായാല്‍ കൂടുതല്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നും അലംഭാവം വെടിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!