ദേവിയാർ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1 min read
മീൻ പിടിക്കുന്നതിനിടെ അടിമാലി ദേവയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇരുമ്പുപാലം സ്വദേശി അഖിൽ താങ്കളുടെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴരയോടെ അടിമാലി തോട്ടിലെ ചെറായി പാലത്തിന് സമീപത്തു നിന്നും നാട്ടുകാർ കണ്ടെത്തിയത്.ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി മൃതദേഹം കരക്കെടുത്തു.അടിമാലി പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.ഇടശരീരം പോസ്റ്റർ മോട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്തെ കഴിഞ്ഞ നാലുദിവസമായി കനത്ത മഴ തുടരുകയാണ്.മലവെള്ളപ്പാച്ചിലും കുത്തൊഴുക്കും തിരച്ചിലിന് തടസ്സം സൃഷ്ടിച്ചിരുന്നു.അടിമാലി പോലീസും ഫയർഫോഴ്സും നാട്ടുകാരും പി എഫ് ഐ ആർ ആർ ടീമും കഴിഞ്ഞ ഒരാഴ്ചയായി തിരച്ചിൽ നടത്തി വരികയായിരുന്നു.
Facebook Comments Box