വേണ്ട, വാട്‌സാപ്‌ ചരിത്രനിർമിതി ; ചരിത്രഭാഗങ്ങൾ ഒഴിവാക്കുന്നതിനെതിരെ 
ചരിത്രപണ്ഡിതർ

Spread the loveന്യൂഡൽഹി

പാഠപുസ്‌തകങ്ങളിൽനിന്നും ചരിത്രസന്ദർഭങ്ങൾ അടർത്തിയെടുത്ത്‌ ഒഴിവാക്കുന്ന എൻസിഇആർടിയുടെ തമസ്‌കരിക്കൽ നടപടിക്കെതിരെ ചരിത്രപണ്ഡിതരുൾപ്പെടെ 250ഓളം പ്രമുഖവ്യക്തിത്വങ്ങൾ രംഗത്ത്‌. എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്നും മുഗൾചരിത്രം, ഗാന്ധിവധം, ഗുജറാത്ത്‌ വംശഹത്യ, അടിയന്തരാവസ്ഥ, നക്‌സലൈറ്റ്‌ പ്രസ്ഥാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയത്‌ ആശങ്കാജനകമാണെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

റൊമില ഥാപ്പർ, ഇർഫാൻഹബീബ്‌, ജയന്തിഘോഷ്‌, മൃദുലാമുഖർജി, അപൂർവാനന്ദ, ഉപിന്ദർസിങ് തുടങ്ങിയവരാണ്‌ വെള്ളിയാഴ്‌ച പുറപ്പെടുവിച്ച സംയുക്തപ്രസ്‌താവനയിൽ ഒപ്പിട്ടിട്ടുള്ളത്‌. ‘പാഠ്യപദ്ധതി ലഘൂകരിക്കാനെന്ന പേരിലാണ്‌ എൻസിഇആർടി ആറ്‌ മുതൽ 12–-ാം ക്ലാസ്‌ വരെയുള്ള ചരിത്രം, സാമൂഹ്യശാസ്‌ത്രം, രാഷ്‌ട്രമീമാംസ പാഠപുസ്‌തകങ്ങളിൽനിന്നും ചില ചരിത്രഭാഗങ്ങൾ നീക്കിയത്‌. എന്നാൽ, ചരിത്രത്തെ ഒറ്റവീക്ഷണകോണിലേക്ക് ഒതുക്കാനുള്ള നീക്കമാണിത്‌.

വാട്‌സാപ്പിലൂടെയും മറ്റും വ്യാജചരിത്രനിർമിതിയും പ്രചാരണവും നടക്കുന്ന സാഹചര്യത്തിലാണ്‌ പാഠപുസ്‌തകങ്ങളിൽനിന്നും അംഗീകൃത ചരിത്രസന്ദർഭങ്ങൾ ഒഴിവാക്കുന്നത്. ഭരണഘടനാമൂല്യങ്ങൾക്കും സാംസ്‌കാരിക വൈവിധ്യങ്ങൾക്കും തുരങ്കംവയ്‌ക്കുന്ന ഏർപ്പാടാണ്‌ ഇത്‌’–- സംയുക്ത പ്രസ്‌താവന ചൂണ്ടിക്കാട്ടി.  കോവിഡ്‌ മഹാമാരിമൂലം വിദ്യാർഥികൾക്ക്‌ ഒട്ടേറെ പഠനദിനങ്ങൾ നഷ്ടമായ സാഹചര്യത്തിൽ പാഠ്യപദ്ധതിയുടെ ഭാരം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ചില ചരിത്രഭാഗങ്ങൾ ഒഴിവാക്കിയതെന്നാണ്‌ എൻസിഇആർടിയുടെ അവകാശവാദം. ഗാന്ധിവധത്തെ തുടർന്നുള്ള ആർഎസ്‌എസ്‌ നിരോധനം ഉൾപ്പെടയുള്ള ഭാഗങ്ങൾ 12–-ാം ക്ലാസ്‌ രാഷ്‌ട്രമീമാംസ പാഠപുസ്‌തകത്തിൽനിന്നാണ്‌ ഒഴിവാക്കിയത്‌.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!