എലിയെ കൊന്നതിന് കേസെടുത്ത്‌ യുപി പൊലീസ്

Spread the love



Thank you for reading this post, don't forget to subscribe!

ലഖ്നൗ> എലിയുടെ വാലിൽ കല്ല് കെട്ടി വെള്ളത്തിൽ മുക്കി കൊന്നതിന് ഉത്തർപ്രദേശ് പൊലീസ് യുവാവിനെതിരെ കേസെടുത്തു. മൃഗസ്നേഹിയായ വികേന്ദ്ര കുമാറിന്റെ പരാതിയിലാണ് മനോജ് കുമാറിനെതിരെ കേസെടുത്തത്. അഴുക്ക് ചാലിലിറങ്ങി താൻ എലിയെ രക്ഷിക്കാൻ ശ്രമിച്ചെന്നും വികേന്ദ്ര കുമാറിന്റെ പരാതിയിലുണ്ട്.

ഫോറൻസിക്ക് റിപ്പോർട്ട്, മാധ്യമങ്ങളിൽ നിന്ന് ലഭിച്ച വീഡിയോ എന്നിവ ശേഖരിച്ച് 30 പേജുള്ള കുറ്റപത്രം കോടതിക്ക് കെെമാറിയതായി പൊലീസ് പറഞ്ഞു. വീട്ടിലെ മൺപാത്രങ്ങളും മറ്റും നശിപ്പിച്ച എലിയെ ആണ് കൊന്നതെന്ന് മനോജ് കുമാറിന്റെ കുടുബം പ്രതികരിച്ചു.



Source link

Facebook Comments Box
error: Content is protected !!