10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ദേശീയ വനോത്സവ ആഘോഷത്തിന് പെരുവന്താനത്ത് തുടക്കമായി

1 min read

സുഹൈൽ വി.എ

പെരുവന്താനം: സോഷ്യൽ ഫോറെസ്റ്ററി ഡിപ്പാർട്മെന്റിന്റെ കീഴിൽ നടത്തിവരുന്ന ദേശീയ വനോത്സവ ആഘോഷ പദ്ധതിക്ക് പെരുവന്താനം പഞ്ചായത്തിൽ തുടക്കമായി.

ഇടുക്കി സോഷ്യൽ ഫോറെസ്റ്ററി ഡിപ്പാർട്മെന്റിന്റെ സഹകരണത്തിൽ പഞ്ചായത്തിലെ പാരിസ്ഥിതിക പ്രവർത്തക കൂട്ടായ്മയായ പൂമരത്തണലിൽ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മണിക്കൽ എസ്റ്റേറ്റ് ആറിൻെറ തീരത്ത് മുളത്തൈകൾ വെച്ചുപിടിപ്പിക്കുന്ന ഹരിതാങ്കുരം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്‌ഘാടനം ചെയ്തു. സാമൂഹിക പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ പൂമരത്തണലിൽ കൂട്ടായ്മ ചെയ്തുവരുന്ന പ്രവർത്തങ്ങൾ പ്രശംസനീയമാണെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ സഹകരണങ്ങൾ ഉറപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പൂമരത്തണലിൽ കൂട്ടായ്മ പ്രസിഡന്റ് സുനിൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറെസ്റ്ററി ഇടുക്കി ഓഫീസർ പി കെ വിപിൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി. ടീ ആർ ആൻഡ് ടീ മാനേജർ ടോണി തോമസ് മുള തൈ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ആർ വിജയൻ, നാഷണൽ എൻ ജി ഓ ഫെഡറേഷൻ കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ അനന്ദു കൃഷ്ണൻ , ഇഡികെ അസ്സിസ്റ്റന്റ് മാനേജർ മിഥുൻ വി ജോണി, പൂമരത്തണൽ അംഗം എസ് കണ്ണൻ, ടി കെ കാർത്തികേയൻ, പഞ്ചായത്ത് സാഗി കോഓർഡിനേറ്റർ സുഹൈൽ വി എ എന്നിവർ പങ്കെടുത്തു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!