വന്ദേ ഭാരത് കേരളത്തില്‍ ‘പുഷ് പുള്‍’ ആകുമോ? തള്ളി മറിച്ച് മൂന്ന് മുന്നണികളും

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായല്ല ഒരു ട്രെയിന്‍ എത്തുന്നതെങ്കിലും വന്ദേഭാരത് എക്‌സ്പ്രസിന്റെ വരവ് രാഷ്ട്രീയ വാക്കുതര്‍ക്കത്തിലേക്ക് വരെ നീങ്ങിയിരിക്കുകയാണ്. മൂന്നു മുന്നണികളും വന്ദേഭാരത് കേരളത്തിലെത്തിയതിന്റെ അവകാശവാദവുമായെത്തിയിരിക്കുകയാണ്. ട്രെയിന്‍ ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചൊലുത്തിയിരുന്നു എന്നായിരുന്നു ഇടതു മുന്നണികളില്‍ നിന്നുയര്‍ന്നവാദം.

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 25ന് വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യും. എന്നാല്‍ വന്ദേഭാരത് കേരളത്തിലെത്തുന്ന കാര്യം വളരെ രഹസ്യമായി വെച്ചത് രാഷ്ട്രീയ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ട്രെയിന്‍ എത്തുന്നത് അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എന്‍.െക.പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തിയിരുന്നു. വന്ദേഭാരത് ട്രെയിന്‍ െപട്ടെന്ന് എത്തിയതിനു പിന്നില്‍ കപട രാഷ്ട്രീയമാണെന്ന വിമര്‍ശനവുമായി ഡിവൈഎഫ്െഎയും രംഗത്തെത്തിയിരുന്നു.

Also Read-തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിൽ ആറ് സ്റ്റോപ്പുകൾ; കേരളത്തിന് വന്ദേഭാരത് ട്രെയിൻ കിട്ടിയതിന് പിന്നിൽ എന്തു സമ്മർദം?

എന്നാല്‍ ട്രെയിന്‍ എത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ മികവായും, കോണ്‍ഗ്രസ് എംപിമാരുടെ വിജയമായും, പ്രധാനമന്ത്രിയുടെ വിഷുകൈനീട്ടവുമായി വരെ അവകാശങ്ങള്‍ പലത് ഉയര്‍ന്നുവരുന്നു. 18 കോണ്‍ഗ്രസ് എംപിമാരുടെ ശ്രമഫലാണ് വന്ദേഭാരത് എത്തിയതെന്നായിരുന്നു കോണ്‍ഗ്രസ് സൈബറിടങ്ങളില്‍ നിന്നുവരുന്ന പ്രചരണം.

വന്ദേഭാരത് ആരും ഔദാര്യമായി തരുന്നതല്ലെന്നും രാജ്യത്ത് നടക്കുന്ന റെയില്‍ രംഗത്തുണ്ടാക്കുന്ന വികസനത്തിന്റെ ഭാഗമായി വേണം അതിനെ കാണേണ്ടതെന്നാണ് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചത്. എന്തിനാണ് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആദ്യ ഘട്ടങ്ങളില്‍ കേരളത്തെ പരിഗണിച്ചില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read-ഏഴര മണിക്കൂറിൽ 501 കിലോമീറ്റർ, ട്രയൽ റണ്‍ ഉടൻ; കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിനെ കുറിച്ച് അറിയാം

അതേസമയം, വന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്നാണ് ബിജെപി നേതാവും റെയില്‍വേ പിഎസ്‌സി ചെയര്‍മാനുമായ പി.കെ കൃഷ്ണദാസ് പ്രതികരിച്ചത്. കൂടാതെ വന്ദേഭാരത് കടന്നുപോയ സ്‌റ്റേഷനുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ വലിയ സ്വീകരണം ഒരുക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. വന്ദേഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും കേന്ദ്രമന്ത്രി വി മുരളീധരന്‍ നന്ദി അറിയിച്ചിരുന്നു.

Also Read-കേരളത്തില്‍ വന്ദേഭാരത് ടിക്കറ്റിന് എത്ര രൂപ? തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്ര സമയമെടുക്കും? സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

ഏതായാലും അവകാശവാദങ്ങളും വിവാദങ്ങളും വന്ദേഭാരതിനെച്ചുറ്റിപ്പറ്റി കൊഴുക്കുകയാണ്. കേരളത്തില്‍ തിരുവനന്തപുരം – കണ്ണൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് എട്ടു സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവയാണ് മറ്റു സ്റ്റോപ്പുകള്‍.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!