മെറ്റായുടെ പിന്നാലെ ആമസോണ്‍ ഓഹരിയും കൂപ്പുകുത്തും! കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയോ?

Spread the love


Thank you for reading this post, don't forget to subscribe!

ലാഭം ഇടിഞ്ഞു

കഴിഞ്ഞ ദിവസമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലം മെറ്റാ കമ്പനി (നേരത്തെ ഫെയ്‌സ്ബുക്ക്) പ്രഖ്യാപിച്ചത്. ഇതുപ്രകാരം ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവില്‍ മെറ്റായുടെ ലാഭം 440 കോടി ഡോളറാണ് (ഏകദേശം 36,200 കോടി രൂപ) റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ ലാഭം പകുതിയിലധികം താഴ്ന്നു.

2021 സെപ്റ്റംബര്‍ പാദത്തില്‍ 920 കോടി ഡോളറായിരുന്നു (ഏകദേശം 75,700 കോടി രൂപ) മെറ്റാ കമ്പനിയുടെ ലാഭം ഉണ്ടായിരുന്നത്. ഇതില്‍ നിന്നും ഫെയ്‌സ്ബുക്ക് വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വ്യക്തമാകുന്നു.

വരുമാനം താഴുന്നു

പരസ്യ വരുമാനത്തിലെ ഇടിവാണ് മെറ്റാ കമ്പനിയെ പിടിച്ചുലയ്ക്കുന്നത്. 2021-ലെ മൂന്നാം പാദത്തില്‍ മെറ്റാ കമ്പനിയുടെ വരുമാനം 2,900 കോടി ഡോളറില്‍ (2.38 ലക്ഷം കോടി രൂപ) നിന്നും 2,770 കോടി ഡോളറായി (2.28 ലക്ഷം കോടി രൂപ) താഴ്ന്നു. ഇതിനോടൊപ്പം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണം ചില വിഭാഗങ്ങളില്‍ കുത്തനെ കുറയുന്നുണ്ട്. ഫെയ്സ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ എണ്ണം 296 കോടിയാണ്. പ്രതിമാസ കണക്കില്‍ കേവലം 2 ശതമാനം മാത്രമുള്ള വര്‍ധന.

Also Read: സാധാരണക്കാർക്കിടയിൽ ഹിറ്റ്; ദിവസം 100 രൂപ മാറ്റിവെച്ചാൽ 1 ലക്ഷം നേടി തരുന്ന 2 ചിട്ടികളിതാ

ഓഹരി വില ഇടിവ്

കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണ്‍ കാലഘട്ടങ്ങളുടേയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ തന്നെ ടെക്‌നോളജി കമ്പനികള്‍ക്ക് പ്രിയമേറയായിരുന്നു. ഭാവിയില്‍ ഡിജിറ്റല്‍വത്കരണം ശക്തമാകുമെന്ന നിഗമനങ്ങളായിരുന്നു അടിസ്ഥാനം. ഇത്തരം അനുകൂല ഘടകങ്ങളുടെ പിന്തുണയില്‍ മെറ്റായുടെ ഓഹരി വിലയും കഴിഞ്ഞ വര്‍ഷം കുതിച്ചു കയറിയിരുന്നു. 2021 ഏപ്രിലില്‍ മെറ്റാ കമ്പനിയുടെ ഓഹരി വില 347 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

എന്നാല്‍ പണപ്പെരുപ്പവും ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയും കാരണം 2022 മാര്‍ച്ചില്‍ തന്നെ ഓഹരി വില 200 ഡോളറിലേക്കെത്തി. പിന്നീടുള്ള രണ്ടു പാദങ്ങളിലും അറ്റാദായം ഇടിഞ്ഞതോടെ മെറ്റാ ഓഹരി വില 100 ഡോളറിലേക്ക് കൂപ്പുകുത്തി.

എന്താണ് കാരണം ?

ആപ്പിളും ഗൂഗിളും ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നയം (പ്രൈവസി പോളിസി) കര്‍ശനമാക്കിയതും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് മെറ്റാ കമ്പനിയുടെ വരുമാനത്തിന് ഭീഷണി ഉയര്‍ത്തുന്നത്. പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യം നേരിട്ടാക്കാമെന്ന മുന്നറിയിപ്പ് വന്നതോടെ കമ്പനികളെല്ലാം ചെലവു ചുരുക്കാന്‍ തുടങ്ങി. ഇതോടെ പരസ്യവും കുറഞ്ഞു. ഇതിനോടൊപ്പം ടിക് ടോക്ക് ഉള്‍പ്പെടെയുള്ള എതിരാളികളില്‍ നിന്നുള്ള കടുത്ത മത്സരവും മെറ്റാ കമ്പനിയ്ക്ക് വെല്ലുവിളിയാകുന്നു.

Also Read: 100% ഡിവിഡന്റ്; 1:2 ഓഹരി വിഭജനം; ഈ സ്‌മോള്‍ കാപ് ഓഹരി ഇരട്ടിയാകുമോ?

ഉദയ് കൊട്ടക്കിന്റെ പ്രവചനം

കഴിഞ്ഞ ദിവസം മെറ്റാ കമ്പനിയുടെ ഓഹരി വില 25 ശതമാനം ഇടിഞ്ഞതിന്റെ പശ്ചാലത്തിലായിരുന്നു ഇന്ത്യയിലെ വന്‍കിട സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മേധാവി ഉദയ് കൊട്ടക് അഭിപ്രായം രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്ക് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞ പോലെ ആഗോള ഇ-കൊമേഴ്‌സ്് സ്ഥാപനമായ ആമസോണിന്റെ ഓഹരി വിലയും ഇടിയുമെന്നാണ് ഉദയ് കൊട്ടക് പ്രവചിച്ചിരിക്കുന്നത്. സമ്പദ്ഘടനയിലേക്ക് മൂലധനം സമാഹരിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമോ അതോ ചൂതാട്ടമാണോ ഓഹരി വിപണിയിലെന്നും ഉദയ് കൊട്ടക് ചോദിച്ചു.



Source link

Facebook Comments Box
error: Content is protected !!