‘സ്‌റ്റെയ്‌പ്– ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–22’ ; സ്‌കൂൾ മത്സരങ്ങൾ 31ന്‌

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

‘സ്‌റ്റെയ്‌പ് -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–-22’ന്‌ സംസ്ഥാനത്തെ പതിനായിരത്തിലേറെ പൊതുവിദ്യാലയം അണിനിരക്കും. 31ന്‌ ആരംഭിക്കുന്ന സ്‌കൂൾ  മത്സരങ്ങൾക്ക്‌ ഓൺലൈൻ രജിസ്‌ട്രേഷൻ വെള്ളിയാഴ്‌ച അവസാനിച്ചപ്പോൾ 10,500ലേറെ പൊതുവിദ്യാലയം സംസ്ഥാനത്ത്‌ രജിസ്‌ട്രേഷൻ പൂർത്തിയാക്കി.    

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളുടെ മത്സരം  31 നും  ഹയർ സെക്കൻഡറി വിഭാഗം മത്സരം  നവംബർ ഒന്നിന്‌ പകൽ രണ്ടിനും നടത്തും. എല്ലാ വിഭാഗത്തിലും ഒന്നാംസ്ഥാനം നേടുന്നവരാണ്‌ സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കേണ്ടത്. സ്‌കൂൾ  മത്സരങ്ങളുടെ സംസ്ഥാന  ഉദ്‌ഘാടനം 31നു പകൽ ഒന്നിന്‌ തിരുവനന്തപുരം തൈക്കാട്‌ ഗവ. മോഡൽ സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

സ്കൂൾ  മത്സരത്തിനുള്ള ചോദ്യപേപ്പർ  രജിസ്റ്റർ ചെയ്‌ത വിദ്യാലയങ്ങൾക്ക്‌ ഓൺലൈനിൽ ലഭ്യമാക്കും.  ഉപജില്ലാ മത്സരം നവംബർ 13നും ജില്ലാ മത്സരം 27നും  സംസ്ഥാന മത്സരം ഡിസംബർ 10നും 11നും  നടക്കും. ഇത്തവണ വിജ്ഞാനോത്സവത്തോടൊപ്പം സാഹിത്യോത്സവവുമുണ്ട്‌. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി കുട്ടികൾക്ക്‌  കഥ, കവിത  രചനാ മത്സരമാണ്‌. ദേശാഭിമാനിയുടെ ജില്ലാ ഓഫീസുകളിലേക്ക്‌ ലഭിച്ച രചനകളിൽനിന്ന്‌ തെരഞ്ഞെടുക്കുന്ന 25 കുട്ടികളെ  ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കും.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!