മുതിർന്ന സിപിഐ എം നേതാവ് മൃദുൾ ഡേ അന്തരിച്ചു

Spread the loveകൊൽക്കത്ത> മുതിർന്ന പത്ര പ്രവർത്തകനും എഴുത്തുകാരനും സിപിഐഎം മുൻ കേന്ദ്ര കമ്മറ്റി അം​ഗവും പശ്ചിമ ബംഗാൾ  സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവുമായിരുന്ന മൃദുൾ ഡേ (76) അന്തരിച്ചു. ദീർഘകാലം പാർടി സംസ്ഥാന കമ്മറ്റി മുഖ പത്രമായ ഗണശക്തിയുടെ  ചീഫ് റിപ്പോർട്ടറും പത്രാധിപ സമിതിയംഗവുമായി പ്രവർത്തിച്ചു. അർബുദ ബാദയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ വെച്ചായിരുന്നു  അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്

ചൊവ്വാഴ്ച മൃതദേഹം സിപിഐഎം സംസ്ഥാന കമ്മറ്റി ആഫീസിൽ കൊണ്ടുവന്ന് പെതു ദർശനത്തിനു വെച്ചു. പാർടി സംസ്ഥാന സെക്രട്ടറി മുഹമ്മ്വ് സലിം, പിബിയംഗങ്ങളായ സൂര്യകാന്ത മിശ്ര, രാംചന്ദ്ര ഡോം, ഇടതുമുന്നണി ചെയർമാൻ ബിമൺ ബസു തുടങ്ങി നിരവധി നേതാക്കളും   പ്രവർത്തകരും മാധ്യമ പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. അവിടെ നിന്നും ഗണിശക്തി ആഫീസിൽ കൊണ്ടു പോയ ശേഷം കെയ്ത്തല വൈദ്യതി ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു.

1947 ജൂൺ 9ന് ബംഗ്ലാദേശിൽപ്പെട്ട ചിറ്റഗോംഗിലാണ് മൃദുൾ ജനിച്ചത്. അച്ചൻ ഡോക്ടർ ജഗേഷ് ചന്ദ്ര ഡേ പ്രമുഖ സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉന്നത പഠനത്തിനായി മൃദുൾ കൊൽക്കത്തയിലെത്തി. ഇവിടെ നിന്ന് ബിരുദം നേടിയ ശേഷം സിലിഗുരി ഉത്തര ബംഗാൾ സർവ്വ കലാശാലയിൽ നിന്ന് എം എസി പാസ്സായി. അവിടെ ഇടതുപക്ഷ വിദ്യാർത്ഥി രഷ്ട്രീയത്തിൽ സജീവമായി. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ ക്യാമ്പസുകളിലും പുറത്തും നിലനിന്നിരുന്ന കോഗ്രസ് ഗുണ്ടാ തേർവാഴ്ചയ്ചക്കെതിരെ പോരാടി. അക്രമത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പിനെ തുടർന്ന് കള്ള കേസ്സിൽ കുടുക്കി അറസ്റ്റു ചെയ്തു. ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞു.

ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഇടതുപക്ഷ തീവ്രാവദത്തിനെതിരെയും ക്യാമ്പസുകളിൽ പ്രചാരണം സംഘടിപ്പിച്ചു. 1970-ൽ സിപിഐ എം അംഗമായി . 1985-ൽ പാർടി സംസ്ഥാന കമ്മറ്റിയംഗമായി. 2001-ൽ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തു. 2008-ൽ കേന്ദ്ര കമ്മറ്റിയംഗമായി. 2022 കണ്ണൂരിൽ നടന്ന 23ാം പാർടി കോഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്ന് സ്വയം ഒഴിവായി.

വിദ്യാഭ്യസത്തിനു ശേഷം മാധ്യമ രംഗത്ത് കേന്ദ്രീകരിച്ച മൃദുൾ ഗണശക്തി റിപ്പോർട്ടറായി ചേർന്നു. ഗണശക്തിയുടെ വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകി.  1985-ൽ ഗണശക്തി പ്രഭാത ദിനപത്ര മായതിനെ തുടർന്ന് അതിന്റെ ചീഫ് റിപ്പോർട്ടറായി പ്രവർത്തിച്ചു. വളരെകാലം ആ സ്ഥാനത്ത് തുടർന്ന ശേഷം പാർടിയുടെ മറ്റു പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്തു. സോവിയറ്റു യൂണിയന്റെ തകർച്ചയെ കുറിച്ച് അവിടെ പോയി മനസ്സിലാക്കി നിരവധി ലേഖനങ്ങൾ എഴുതി. പാർടി  മാധ്യമ സംഘത്തിന്റെ ഭാഗമായി ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചു.  വിവിധ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പ്രബന്ധങ്ങൾ രിചിച്ചിട്ടുണ്ട്.

 

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!