ക്യാമറകൾ മിഴിതുറന്നു; നിയമവഴിയേ യാത്ര

Spread the love



Thank you for reading this post, don't forget to subscribe!

ആലപ്പുഴ> നിരത്തുകളിൽ അമിതവേഗക്കാരില്ല. ഇരുചക്രവാഹനങ്ങളിലെ അഭ്യാസികൾ റോഡൊഴിഞ്ഞു. ഇടതുവശത്തുള്ള ഓവർടേക്കിങ്ങും അനധികൃത പാർക്കിങ്ങും ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗവും കുറഞ്ഞുതുടങ്ങി. ഗതാഗത നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച നിർമിതബുദ്ധി കാമറ (എഐ ക്യാമറകൾ) മിഴിതുറന്നതോടെ ഗതാഗതനിയമലംഘനങ്ങൾ കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്‌. 

 

2500ന്‌ അടുത്ത്‌ നിയമലംഘനങ്ങൾ ദിവസവും ജില്ലയിൽ നടക്കുന്നതായാണ്‌ മോട്ടോർ വാഹനവകുപ്പ്‌ കണക്കാക്കിയിരുന്നത്‌. 12ന്‌ 2460 നിയമലംഘനങ്ങൾ കണ്ടെത്തി. എന്നാൽ 20ന്‌ ക്യാമറകൾ മിഴിതുറന്നതോടെ 2000 താഴെയായി കുറഞ്ഞതായാണ്‌ വിലയിരുത്തൽ. കൃത്യമായ കണക്കുകൾക്ക്‌ ഇനിയും കാത്തിരിക്കണം. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ ഹെൽമെറ്റ്‌ ധരിക്കാത്തവരുടെ എണ്ണത്തിലാണ്‌ വലിയ വ്യത്യാസം. ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങും മൂന്ന്‌ പേരുമായുള്ള യാത്രയും കുറഞ്ഞു. മെയ്‌ 20ഓടെ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക്‌ പിഴ ഈടാക്കിത്തുടങ്ങുന്നതോടെ ഇത്‌ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ്‌ മോട്ടോർ വാഹനവകുപ്പ്‌.

 

ഹെൽമറ്റ്‌ വിൽപ്പനയിൽ വർധന 

 

എഐ ക്യാമറകൾ മിഴിതുറക്കുമെന്ന്‌ വാർത്തവന്നതിന്‌ പിന്നാലെ ജില്ലയിൽ ഹെൽമെറ്റ്‌ വിൽപ്പനയിലുണ്ടായത്‌ 70 ശതമാനത്തിന്റെ വർധന. കുട്ടികളുടെയും സ്‌ത്രീകളുടെയും ഹെൽമെറ്റുകളുടെ വിൽപ്പനയും കുതിച്ചുയർന്നു. സാധാരണയിലും ഉയർന്നവിലയുള്ള കുട്ടികളുടെ ഹെൽമെറ്റുകൾക്കാണ്‌ ആവശ്യക്കാർ ഏറെ. 800 മുതൽ 3000 രൂപ വരെയുള്ള ഹെൽമെറ്റുകളുടെ വിൽപ്പനയാണ്‌ വർധിച്ചത്‌. പിഴ ചുമത്തൽ തുടങ്ങുന്നതോടെ ഹെൽമെറ്റ്‌ വിൽപ്പന ഇനിയും ഉയരുമെന്ന്‌ വ്യാപാരികൾ പറയുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!