ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം; 68 സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> പൊതുവിദ്യാഭ്യാസ വകുപ്പില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് തസ്‌തികയില്‍ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 2023 ഏപ്രിൽ 1 മുതൽ മുതല്‍ 2025 മെയ് 31 വരെ 68  സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചാണ് തുടരുന്നതിന് അനുമതി നല്‍കിയത്.

മന്ത്രിസഭാ യോ​ഗ തീരുമാനങ്ങൾ

കാലാവധി ദീര്‍ഘിപ്പിച്ചു

കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 28.4.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍പേഴ്സന്‍റെ പൂര്‍ണ്ണ അധിക ചുമതല നല്‍കും.

തസ്‌തിക സൃഷ്‌ടിച്ചു

കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍  എച്ച്.എസ്.എസ.ടി (അറബിക്) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഭേദഗതി ബില്ലിന് അംഗീകാരം

2023ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) കരട് ഭേദഗതി ബില്‍ അംഗീകരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!