നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് അമ്മയോട് മോശമായി പെരുമാറി, അതാണ് അമ്മ പ്രതികരിച്ചത്: മറുപടിയുമായി ഷെയ്ന്‍

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Abin MP

|

സിനിമാ സംഘടനകള്‍ നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും വിലക്കേര്‍പ്പെടുത്തിയത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംവിധായകരെ മാനിക്കുന്നില്ല, സിനിമയുടെ ചിത്രീകരണം വൈകിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു താരങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയായി എത്തിയിരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം.

Also Read: ‘അതെനിക്ക് വളരെ സ്പെഷ്യലായിരുന്നു’; സൽമാൻ ഖാനൊപ്പം അഭിനയിച്ച നാളുകൾ വീണ്ടുമോർത്ത് ഐശ്വര്യ റായ്!

ഇപ്പോഴിതാ സംഭവത്തില്‍ താരസംഘടനയായ അമ്മയെ സമീപിച്ചിരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഷെയ്ന്റെ പറയുന്നത്. അരോപണങ്ങള്‍ തനിക്ക് മനോവിഷമമുണ്ടാക്കിയെന്നാണ് താരം പറയുന്നത്. എഡിറ്റ് കാണണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്.

‘ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കി. എഡിറ്റ് കാണണമെന്ന് പറഞ്ഞിട്ടില്ല. മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്നാണ്. ഞാന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകനെന്നും പറഞ്ഞു. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്,’ എന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്.

പണം കൂടുതല്‍ ചോദിച്ചുവെന്ന തരത്തിലുള്ള ആരോപണത്തെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്.
‘സിനിമക്ക് വേണ്ടി നല്‍കിയ സമയം നീണ്ടുപോയെന്നും അതിനാല്‍ ആര്‍.ഡി.എക്‌സിന് ശേഷം ഞാന്‍ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രവും നീണ്ടുപോയെന്നാണ് താരം പറയുന്നത്. അതുകൊണ്ട് മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവന്നുവെന്നും താരം പറയുന്നു. നിര്‍മാതാവിന്റെ ഭര്‍ത്താവ് എന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കുന്നു.

അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയ പോളിന് ഷെയ്ന്‍ നിഗം അയച്ച കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. ‘ആര്‍ഡിഎക്സ്’ എന്ന സിനിമയുടെ എഡിറ്റിങ് തന്നെയും അമ്മയെയും കാണിക്കണം, മാര്‍ക്കറ്റിങിലും ബ്രാന്‍ഡിങിലും തനിക്ക് പ്രാമുഖ്യം വേണം എന്ന് ഷെയ്ന്‍ പറഞ്ഞുവെന്നാണ് ആരോപണം. ഷെയ്നും അമ്മയും കാരണം ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെട്ടുവെന്നും നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നും വ്യക്തമാക്കുന്ന സോഫിയ പോളിന്റെ പരാതിയും പുറത്ത് വന്നിരുന്നു.

വാഗ്ദാനം ചെയ്തതുപോലെ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്നില്ലെന്നും അതിനാല്‍ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്ന രീതിയിലാകണം സിനിമയുടെ പ്രമോഷനെന്നാണ് ഷെയ്ന്‍ കത്തില്‍ ആവശ്യപ്പെടുന്നത്. ടീസര്‍ ഇറങ്ങുമ്പോഴും തന്റെ കഥാപാത്രത്തിനാണ് പ്രാധാന്യം വേണ്ടതെന്നും താരം പറയുന്നതായാണ് ആരോപണം.

സിനിമയുടെ പ്രമോഷന്‍ കാണുമ്പോള്‍ താനാണ് നായകനെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും കത്തിലൂടെ ഷെയ്ന്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കുമ്പോള്‍ അതിലും തനിക്കായിരിക്കണം പ്രാധാന്യമെന്നും താരം ആവശ്യപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു. താരം അയച്ച കത്ത് ചൂണ്ടിക്കാണിച്ചാണ് സോഫിയ പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയിയത്

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ഡിഎക്‌സ്’. സിനിമയുടെ ചിത്രീകരണം ഈയ്യടുത്താണ് പൂര്‍ത്തിയായത്. ഷെയ്‌നിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണം സിനിമയുടെ ഷൂട്ടിങ് പലതവണ തടസപ്പെട്ടുവെന്നാണ് ആരോപണം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Shane Nigam Explains His Stand In Row Ith Producer Sophia Paul As He Is Being Banned

Story first published: Thursday, April 27, 2023, 14:50 [IST]



Source link

Facebook Comments Box
error: Content is protected !!