തൃശ്ശൂര്‍ പൂരം 2023; സുരക്ഷയൊരുക്കാന്‍ 4100 പോലീസുകാര്‍; പരമാവധി ആളുകള്‍ക്ക് പൂരം കാണാന്‍ അവസരമൊരുക്കുമെന്ന് മന്ത്രിമാര്‍

Spread the love


Thank you for reading this post, don't forget to subscribe!

തൃശ്ശൂര്‍ പൂരത്തിന് പഴുതടച്ച സുരക്ഷ ഒരുക്കാനുള്ള അവസാന ഘട്ട തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. മികച്ച സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി പ​ര​മാ​വ​ധി ജ​ന​ങ്ങ​ൾ​ക്ക് പൂ​രം കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് അധികൃതരുടെ ലക്ഷ്യം. പൂ​ര​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​പു​ല​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.

സുരക്ഷാ ​പ​രി​ധി​ക്ക​ക​ത്തു​നി​ന്ന് പ​ര​മാ​വ​ധി ജ​ന​ങ്ങള്‍ക്ക് പൂ​രം കാണാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തോ​ടൊ​പ്പം ജ​ന​ങ്ങ​ളോ​ട് സൗ​ഹാ​ർ​ദ​പ​ര​മാ​യ സ​മീ​പ​നം പൊ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​ദേ​ശി​ച്ചു. കു​ടി​വെ​ള്ള​ത്തോ​ടൊ​പ്പം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ അ​ഗ്നി​ര​ക്ഷ സേ​ന​ക്കും വെ​ള്ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പൂ​രം കാ​ണാ​നെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കും ​പൊ​ലീ​സ് പ്ര​ത്യേ​ക സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് മന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​ദേ​ശി​ച്ചു.

Thrissur Pooram 2023 | തൃശ്ശൂരില്‍ നാളെ ആവേശപ്പൂരം; അവസാനവട്ട ഒരുക്കത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍

സുരക്ഷയൊരുക്കാന്‍ 4100 പോലീസുകാര്‍

പൂരത്തിന്‍റെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന് 4100 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. മ​റ്റ്​ ജി​ല്ല​ക​ളി​ൽ​നി​ന്നും ബ​റ്റാ​ലി​യ​നു​ക​ളി​ൽ​നി​ന്നു​മു​ള്ള പൊ​ലീ​സു​കാ​ർ ശ​നി​യാ​ഴ്ച  തൃശൂരിലെത്തി. പൊ​ലീ​സി​നെ മേയ് ഒ​ന്നു​വ​രെ 22 സ്ഥ​ല​ങ്ങ​ളി​ലാ​യി വി​ന്യ​സി​ക്കും. എ​ൻ.​ഡി.​ആ​ർ.​എ​ഫി​ൽ​നി​ന്ന് 39 സേ​നാം​ഗ​ങ്ങ​ളും ഉ​ണ്ടാ​കും. സി.​സി.​ടി.​വി കാ​മ​റ, പ​ബ്ലി​ക് മെ​സേ​ജ് സി​സ്റ്റം തു​ട​ങ്ങി​യ​വയും സ​ജ്ജീ​ക​രി​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ 44 ആം​ബു​ല​ൻ​സ്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വെ​ടി​ക്കെ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ച് സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പു​ക​ൾ കാ​ലി​യാ​ക്കും. എ​ട്ട് വാ​ഹ​ന​ങ്ങ​ളും നാ​ല് ആം​ബു​ല​ൻ​സും ഉ​ൾ​പ്പെ​ടെ 36 ഇ​ട​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ സേ​വ​ന​മു​ണ്ടാ​കും. സി​വി​ൽ ഡി​ഫെ​ൻ​സ് സേ​ന​യു​ടെ 200 വ​ള​ന്റി​യ​ർ​മാ​ർ 60 സ്പോ​ട്ടി​ൽ ഉ​ണ്ടാ​കും. മു​ട​ക്ക​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​നെ​യും കെ.​എ​സ്.​ഇ.​ബി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്​ കോ​ർ​പ​റേ​ഷ​ൻ 100 ടാ​പ്പു​ക​ൾ സ​ജ്ജ​മാ​ക്കും.

65 ഇ-​ടോ​യ്​​ല​റ്റു​ക​ളും സ​ജ്ജ​മാ​ക്കും. വ​നി​ത ബാ​രി​ക്കേ​ഡി​ന​ടു​ത്ത് 10 ടോ​യ്‌​ല​റ്റു​ക​ളു​ണ്ടാ​കും. ഘ​ട​ക പൂ​ര​ങ്ങ​ൾ എ​ഴു​ന്ന​ള്ളേ​ണ്ട കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!