ഉടന്‍ വിപണിയിലെത്തുന്ന 5 കുഞ്ഞന്‍ ഐപിഒകള്‍; ഒരുകൈ പരീക്ഷിക്കുന്നോ?

Spread the love


Thank you for reading this post, don't forget to subscribe!

എസ്എംഇ ഐപിഒ

ചെറുകിട/ ഇടത്തരം കമ്പനികള്‍ ആദ്യമായി ഓഹരികള്‍ വിറ്റഴിച്ച് പൊതുജനങ്ങളില്‍ നിന്നും മൂലധന സമാഹരണം നടത്തുന്നതിനെയാണ് എസ്എംഇ ഐപിഒ എന്നു വിശേഷിപ്പിക്കുന്നത്. ബിഎസ്ഇ എസ്എംഇ, എന്‍എസ്ഇ എമേര്‍ജ് പ്ലാറ്റ്‌ഫോം എന്നിവ ചെറുകിട കമ്പനികളെ മൂലധന സമാഹരണത്തിന് സഹായിക്കുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ വേദിയാണ്. ഇഷ്യൂവിന് ശേഷം അടച്ചുതീര്‍ത്ത ഓഹരി മൂലധനം ചുരുങ്ങിയത് 1 കോടിയും പരമാവധി 25 കോടിയും വരെയുള്ള കമ്പനികള്‍ക്കാവും എസ്എംഇ ഐപിഒ നടത്താനുള്ള അര്‍ഹത.

Also Read: ഡിവിഡന്റ് വരുമാനം ബാങ്ക് പലിശയേക്കാള്‍ ലഭിക്കുന്ന 100 രൂപയുടെ 5 ഓഹരികള്‍; നോക്കുന്നോ?

ഡിഎപിഎസ് അഡ്വര്‍റ്റൈസിങ്

ഇലക്ട്രോണിക്‌സ് കണ്‍സ്യൂമര്‍, മീഡിയ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡിഎപിഎസ് അഡ്വര്‍റ്റൈസിങ് ലിമിറ്റഡ്. 1999-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാത്തരം മാധ്യമങ്ങളിലൂടെയും പരസ്യം നല്‍കുന്നതിനുള്ള ഏജന്‍സി സേവനങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. പ്രധാനപ്പെട്ട കോര്‍പറേറ്റ് കമ്പനികള്‍ ഉപഭോക്താക്കളാണ്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട്.

  • ഐപിഒ: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ
  • അപേക്ഷ: 30 രൂപയുടെ 4,000 ഓഹരികള്‍
  • സ്റ്റോക്ക് എക്‌സ്‌ചേഞ്ച്: ബിഎസ്ഇ
  • സമാഹരിക്കുന്ന തുക: 4.822 കോടി

ഇന്റഗ്രേറ്റഡ് പേര്‍സണല്‍ സര്‍വീസസ്

ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് കമ്പനിയാണ് ഇന്റഗ്രേറ്റഡ് പേര്‍സണല്‍ സര്‍വീസസ് ലിമിറ്റഡ്. 2004-ലാണ് തുടക്കം. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍, അനുയോജ്യരായ തൊഴിലാളികളെ സേവനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വിട്ടുനല്‍കുക, ശമ്പള വിതരണം കൈകാര്യം ചെയ്യുക എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കമ്പനിയുടെ പ്രവര്‍ത്തനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

  • ഐപിഒ: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ
  • അപേക്ഷ: 59 രൂപയുടെ 2,000 ഓഹരികള്‍
  • സ്റ്റോക്ക് എക്‌സ്‌ചേഞ്ച്: എന്‍എസ്ഇ
  • സമാഹരിക്കുന്ന തുക: 12.09 കോടി

റൈറ്റ് സോണ്‍ കെംകോണ്‍

നിര്‍മാണ രംഗത്ത് ആവശ്യമായ രാസപദാര്‍ത്ഥങ്ങളും കോണ്‍ക്രീറ്റ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് റൈറ്റ് സോണ്‍ കെംകോണ്‍ ലിമിറ്റഡ്. 2015-ലാണ് ആരംഭം. സിവില്‍ കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ നിര്‍മാണത്തിനുവേണ്ട എല്ലാവിധ കെമിക്കല്‍ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നതിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

  • ഐപിഒ: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ
  • അപേക്ഷ: 75 രൂപയുടെ 1,600 ഓഹരികള്‍
  • സ്റ്റോക്ക് എക്‌സ്‌ചേഞ്ച്: എന്‍എസ്ഇ
  • സമാഹരിക്കുന്ന തുക: 8.50 കോടി

Also Read: ജുന്‍ജുന്‍വാലയും എല്‍ഐസിയും മുറുകെ പിടിച്ചിരിക്കുന്ന ഈ ഓഹരി പറക്കുന്നു; അടുത്ത സ്റ്റോപ്പ് 400-ല്‍

ടെക്‌നോപാര്‍ക്ക് പോളിമര്‍

‘ടെക്‌നോപെറ്റ്’ എന്ന ബ്രാന്‍ഡിന് കീഴില്‍ വിവിധ പ്ലാസ്റ്റിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടെക്‌നോപാര്‍ക്ക് പോളിമര്‍ ലിമിറ്റഡ്. 2018-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ശീതളപാനീയങ്ങളുടെ പാക്കിങ്ങിനും കുടിവെള്ള കുപ്പികളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്ന ഘടകങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ സമ്പൂര്‍ണ യന്ത്രവത്കൃത നിര്‍മാണ ശാലയുണ്ട്.

  • ഐപിഒ: നവംബര്‍ 2 മുതല്‍ 7 വരെ
  • അപേക്ഷ: 55 രൂപയുടെ 2,000 ഓഹരികള്‍
  • സ്റ്റോക്ക് എക്‌സ്‌ചേഞ്ച്: ബിഎസ്ഇ
  • സമാഹരിക്കുന്ന തുക: 7.47 കോടി

വൈറ്റല്‍ കെംടെക്

കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വൈറ്റല്‍ കെംടെക് ലിമിറ്റഡ്. 2013-ലാണ് തുടക്കം. ഫോസ്ഫറസ് അധിഷ്ഠിത കെമിക്കല്‍ ഉത്പന്നങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഗുജറാത്തിലെ മൂന്ന് ഇടങ്ങളില്‍ കമ്പനിക്ക് നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ലൈഫ്‌സയന്‍സസ്, കാര്‍ഷികവിള സംരംക്ഷണം, ഛായം, പശ, ടെക്‌സ്‌റ്റൈല്‍സ് മേഖലയിലേക്കാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.

  • ഐപിഒ: ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ
  • അപേക്ഷ: 95-101 രൂപയുടെ 1,200 ഓഹരികള്‍
  • സ്റ്റോക്ക് എക്‌സ്‌ചേഞ്ച്: എന്‍എസ്ഇ
  • സമാഹരിക്കുന്ന തുക: 64.64 കോടി

Also Read: മുങ്ങുന്ന കപ്പലോ? ഈ 5 ഓഹരികളെ വിദേശ നിക്ഷേപകര്‍ കൂട്ടമായി വിറ്റൊഴിവാക്കുന്നു!

സുരക്ഷിത നിക്ഷേപമാണോ ?

റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓണ്‍ലൈന്‍ മുഖേന എസ്എംഇ ഐപിഒയില്‍ പങ്കെടുക്കാം. ചുരുങ്ങിയത് 1 ലക്ഷം രൂപയുടെ മൂല്യം വരുന്ന ഓഹരിയുടെ ഗുണിതങ്ങളായാവും ഐപിഒയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതേസമയം പുതിയതും ചെറുകിട കമ്പനികളുമായതിനാല്‍ വിപണിയുമായി ബന്ധപ്പെട്ട റിസ്‌കുകളും വെല്ലുവിളികളും താരതമ്യേന കൂടുതലായിരിക്കാം.

കൂടാതെ മുഖ്യധാര ഐപിഒയില്‍ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി (SEBI) നേരിട്ടാണ് ഐപിഒ അപേക്ഷകളെ പരിശോധിക്കുന്നത് എങ്കില്‍, എസ്എംഇ ഐപിഒയില്‍ കമ്പനികളുടെ അപേക്ഷ വിലയിരുത്തുന്നത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ് എന്നതും ശ്രദ്ധിക്കണം. അതിനാല്‍ ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള നിക്ഷേപകര്‍ക്കാകും എസ്എംഇ ഐപിഒ കൂടുതല്‍ അനുയോജ്യം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!