സഹകരണ എക്സ്പോയ്ക്ക് സമാപനം ; സമഗ്ര കവറേജിനുള്ള 
പുരസ്‌കാരം ദേശാഭിമാനിക്ക്‌

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

ഒമ്പതുനാൾ നീണ്ട സഹകരണ എക്‌സ്‌പോയ്‌ക്ക്‌ സമാപനം. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ്‌ എക്‌സ്‌പോ സംഘടിപ്പിച്ചത്‌. സമാപനസമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. എക്സ്പോയോട് അനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ‘സഹകരണ എക്സ്പോ–-2023 സെമിനാർ പ്രബന്ധ സമാഹരണം’ എന്ന പുസ്തകം മന്ത്രി മേയർക്ക്‌ നൽകി പ്രകാശിപ്പിച്ചു.

സഹകരണവകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ സദസ്സിന്റെ മാർഗരേഖ കേരള ബാങ്ക് ജനറൽ മാനേജർ ഡോ. അനിൽകുമാറിന് നൽകി മന്ത്രി പ്രകാശിപ്പിച്ചു. മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരങ്ങളിൽ തീം ബേസ്‌ഡ്‌ സ്റ്റാളുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സംഘം ഒന്നാമതെത്തി. കൊമേഴ്‌സ്യൽ സ്റ്റാളുകളിൽ വെണ്ണൂർ സഹകരണ ബാങ്കിനാണ്‌ ഒന്നാംസ്ഥാനം. സ്റ്റാളുകൾക്കുള്ള മറ്റു പുരസ്‌കാരങ്ങളും സേവനദാതാക്കൾക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.

സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ ആർ ജ്യോതി പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ്, സഹകരണ ഓഡിറ്റ് ഡയറക്ടർ എം എസ് ഷെറിൻ, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, കേരള ലാൻഡ്‌ റിഫോംസ് ആൻഡ്‌ ഡെവലപ്‌മെന്റ് കോ-–-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) ചെയർമാൻ സി എൻ വിജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

സമഗ്ര കവറേജിനുള്ള 
പുരസ്‌കാരം ദേശാഭിമാനിക്ക്‌

സഹകരണ എക്‌സ്‌പോയുടെ അച്ചടിവിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്ക്‌. ദൃശ്യമാധ്യമ വിഭാഗത്തിൽ മനോരമ ന്യൂസിനാണ്‌ പുരസ്‌കാരം. ന്യൂസ്‌ 18ന്‌ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ: അനിൽ തോമസ്‌ (ദീപിക), മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർ: ശ്യാമപ്രസാദ്‌ ഉത്തമൻ (മാതൃഭൂമി ന്യൂസ്‌), പൗർണമി പവിത്രൻ (കൈരളി ന്യൂസ്‌–-പ്രത്യേക പരാമർശം). മികച്ച ക്യമറാമാൻ (പ്രത്യേക പരാമർശം): അബു താഹിർ (കേരള വിഷൻ ന്യൂസ്‌). മികച്ച ഫോട്ടോഗ്രാഫർ (പ്രത്യേക പരാമർശം): മനു ഷെല്ലി (മെട്രോ വാർത്ത), ആർ കെ ശ്രീജിത് (ടൈംസ്‌ ഓഫ്‌ ഇന്ത്യ).



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!