മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങും വഴി അപകടം; ഹോമിയോ ഡോക്ടർ മരിച്ചു

Spread the love


കൊല്ലം: മികച്ച ഡോക്ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങും വഴിയുണ്ടായ അപകടത്തിൽ ഹോമിയോ ഡോക്ടർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത്. അപകടത്തിൽ കാറിന്റെ ഡ്രൈവർ സുനിലും മരണപ്പെട്ടു. കൊല്ലം മങ്ങാട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
Also Read- ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; കാട്ടാനക്കൂട്ടം ഷെഡ് തകർത്തു

കാറിൽ മിനിക്ക് ഒപ്പമുണ്ടായിരുന്ന മരുമകൾ രേഷ്മയ്ക്കും ചെറുമകൾ സൻസ്കൃതിക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Also Read- കൊല്ലം ബൈപ്പാസിൽ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാർ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.

Published by:Naseeba TC

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!