T20 World Cup 2022: മിന്നിച്ച് ഫിലിപ്‌സ്, എറിഞ്ഞിട്ട് ബോള്‍ട്ട്, ശ്രീലങ്കയെ തകര്‍ത്ത് കിവീസ്

Spread the love

Also Read : T20 World Cup 2022: എബിഡിയല്ല, ഇന്ത്യക്കാരനുമല്ല!, പ്രചോദിപ്പിച്ച താരത്തെ വെളിപ്പെടുത്തി സൂര്യ

Thank you for reading this post, don't forget to subscribe!

ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആദ്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഈ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്നതായിരുന്നു കിവീസിന്റെ തുടക്കം. ആദ്യ ഓവറില്‍ സ്പിന്നര്‍ മഹേഷ് തീക്ഷണയെ പരീക്ഷിച്ച ശ്രീലങ്കന്‍ തന്ത്രം ഫലം കണ്ടു. വെടിക്കെട്ട് ഓപ്പണര്‍ ഫിന്‍ അലനെ (3 പന്തില്‍ 1) തീക്ഷണ പുറത്താക്കി. അധികം വൈകാതെ സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയും (4 പന്തില്‍ 1) മടങ്ങി.

നായകന്‍ കെയ്ന്‍ വില്യംസണ്‍ (13 പന്തില്‍ 8) നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കസുന്‍ രജിത മടക്കി. ഇതോടെ 15 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ന്യൂസീലന്‍ഡ് തകര്‍ന്നു. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട കിവീസിന് നടുവ് നിവര്‍ത്തി നില്‍ക്കാന്‍ കരുത്ത് പകര്‍ന്നത് ഗ്ലെന്‍ ഫിലിപ്‌സും ഡാരില്‍ മിച്ചലുമാണ്. 24 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത മിച്ചലിനെ ധനഞ്ജയ് ഡി സില്‍വ പുറത്താക്കുമ്പോള്‍ കിവീസ് സ്‌കോര്‍ബോര്‍ഡ് 14.3 ഓവറില്‍ നാല് വിക്കറ്റിന് 99 റണ്‍സ്.

Also Read : T20 World Cup 2022: മണ്ടന്‍ ക്യാപ്റ്റന്‍!, ബാബറിനെ പുറത്താക്കൂ, പാക് ആരാധകര്‍ കലിപ്പില്‍

ജിമ്മി നിഷാം (8 പന്തില്‍ 5) കാര്യമായൊന്നും ചെയ്യാതെ പുറത്തായപ്പോഴും ഒരുവശത്ത് ഗംഭീര ഇന്നിങ്‌സുമായി ഗ്ലെന്‍ ഫിലിപ്‌സ് കസറി. 64 പന്തില്‍ 10 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 104 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സ് പുറത്താവുമ്പോള്‍ 19.4 ഓവറില്‍ 6 വിക്കറ്റിന് 162 എന്ന മാന്യമായ സ്‌കോറിലേക്ക് കിവീസ് എത്തിയിരുന്നു. ഫിലിപ്‌സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കിവീസിന് അടിത്തറയേകിയതെന്ന് പറയാം. മിച്ചല്‍ സാന്റ്‌നര്‍ (5 പന്തില്‍ 11*), ടിം സൗത്തി (1 പന്തില്‍ 4*) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്കായി കസുന്‍ രജിത രണ്ടും മഹേഷ് തീക്ഷണ, ധനഞ്ജയ് ഡി സില്‍വ, വനിന്‍ഡു ഹസരങ്ക, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെയും തുടക്കം പിഴച്ചു. പതും നിസങ്കയെ (0) അക്കൗണ്ട് തുറക്കും മുമ്പെ ടിം സൗത്തി മടക്കി. രണ്ടാം ഓവര്‍ എറിയാനെത്തിയ ട്രന്റ്‌ബോള്‍ട്ട് ഇരട്ട പ്രഹരമാണ് ശ്രീലങ്കയ്ക്ക് നല്‍കിയത്. കുശാല്‍ മെന്‍ഡിസിനെയും (4) ധനഞ്ജയ് ഡി സില്‍വയേയും (0) ബോള്‍ട്ട് മടക്കി. നാലാം ഓവര്‍ എറിയാനെത്തി ചരിത് അസലങ്കയ്ക്കും (4) ബോള്‍ട്ട് അന്തകനായി. ചമിക കരുണരത്‌നയെ (3) മിച്ചല്‍ സാന്റ്‌നറും പുറത്താക്കിയതോടെ വലിയ പ്രതിസന്ധിയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തി.

Also Read : T20 World Cup 2022: എന്തിന് ഇത്ര ഗൗരവം?, ഇന്ത്യ ജയിച്ചിട്ടും സന്തോഷമില്ല!, ഗംഭീറിന് വിമര്‍ശനം

ഒരുവശത്ത് പ്രതീക്ഷ നല്‍കിയിരുന്നത് ബാനുക രാജപക്‌സെയായിരുന്നു. 22 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ രാജപക്‌സെയെ ലോക്കി ഫെര്‍ഗൂസന്‍ കെയ്ന്‍ വില്യംസണിന്റെ കൈയിലെത്തിക്കുകയായിരുന്നു. വനിന്‍ഡു ഹസരങ്കയെ (4) സോധിയും മഹേഷ് തീക്ഷണയെ (0) മിച്ചല്‍ സാന്റ്‌നറും പുറത്താക്കി.

വാലറ്റത്ത് തോല്‍വിഭാരം കുറക്കാനായി നായകന്‍ ദസുന്‍ ഷണക ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 32 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 35 റണ്‍സെടുത്ത ഷണകയെ പുറത്താക്കി ട്രന്റ്‌ബോള്‍ച്ച് ശ്രീലങ്കയുടെ അവസാന പ്രതീക്ഷക്കും വിരാമമിട്ടു. ലഹിരു കുമാരയെ (4) സോധി പുറത്താക്കിയതോടെ 19.2 ഓവറില്‍ ശ്രീലങ്കയുടെ ചെറുത്ത് നില്‍പ്പ് 102 റണ്‍സില്‍ അവസാനിച്ചു. കിവീസിനായി ട്രന്റ് ബോള്‍ട്ട് നാലും മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയും രണ്ട് വിക്കറ്റ് വീതവും ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!