‘തങ്കലാൻ’ റിഹേഴ്‌സലിനിടെ അപകടം; വിക്രത്തിന്‍റെ വാരിയെല്ലിന് പരിക്ക്

Spread the love



ചെന്നൈ> പുതിയ ചിത്രം തങ്കലാന്റെ ചിത്രീകരണത്തിനിടെ നടൻ വിക്രത്തിന്റെ വാരിയെല്ലിന് പരിക്കേറ്റു. താരത്തിന്റെ മാനേജർ എം സൂര്യനാരായണൻ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.

പാ രഞ്ജതിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും വേഷമിടുന്നുണ്ട്. അടുത്തവർഷമാകും റിലീസ്.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2 ആണ് വിക്രത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആദിത്ത കരികാലനായി വേഷമിട്ട വിക്രത്തിനും ചിത്രത്തിനും ലഭിച്ച അംഗീകാരത്തിന് താരത്തിന്റെ പേരിൽ നന്ദി പറയുന്നുവെന്നും തങ്കലാന്റെ ചിത്രീകരണത്തിൽ ഉടൻ തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റിലുണ്ട്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!