മുറിഞ്ഞപുഴയില്‍ ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞു.

Spread the love


 

കോട്ടയം മുണ്ടക്കയം: കോട്ടയം കുമളി പാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം കൊടും വളവില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം.അപകടത്തില്‍ ഓട്ടോ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

കോട്ടയത്തേക്ക് റബർ ഉല്പന്നങ്ങളുമായി വരികയായിരുന്നു ടോറസ് ലോറി ഓട്ടോറിക്ഷ മുകളിലേക്ക് മറിഞ്ഞത് 

മുണ്ടക്കയം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചതായി വിവരം.

കൊല്ലം-തേനി ദേശീയപാതയിൽ മുറിഞ്ഞപുഴയിൽ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവിൽ വച്ച് നിയന്ത്രണംതെറ്റി എതിർ ദിശയിൽ വരുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.ഓട്ടോറിക്ഷ പൂർണമായും നിറയെ ലോഡുമായിരുന്ന ലോറിക്ക് അടിയിലായിരുന്നു.പോലീസും, ഫയർഫോഴ്സും അധികൃതർ എത്തി ലോറി വടം കെട്ടി വലിച്ച് ഉയർത്തിയശേഷമാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്.

ലോറി ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.

(പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയത്)





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!