‘അമൃത ചേച്ചി ഏറ്റവും മികച്ച അമ്മയാണ്, പാപ്പുവിന് എല്ലാം പറയാനുള്ള സ്‌പേസ് കൊടുത്തിട്ടുണ്ട്’: അഭിരാമി സുരേഷ്

Spread the love


Feature

oi-Rahimeen KB

|

മലയാളികൾക്ക് എല്ലാം ഏറെ പ്രിയപ്പെട്ട താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. റിയാലിറ്റി ഷോകളിലൂടെയാണ് ഇരുവരും കൂടുതൽ ശ്രദ്ധ നേടുന്നത്. സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത താരമായി മാറുന്നത്. ചേച്ചിക്കൊപ്പം ബിഗ് ബോസ് മലയാളം മത്സരാർത്ഥിയായി എത്തിയതോടെ അഭിരാമിയും താരമാവുകയായിരുന്നു. മ്യൂസിക് വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്.

Also Read: അച്ഛൻ ഭക്ഷണം പോലും കഴിക്കാതെയായി; ഒടുവിൽ സമ്മതിച്ചു; എതിർത്തതിന് കാരണമുണ്ടെന്ന് ഹണിയുടെ പിതാവ്

ജീവിതത്തിലെ പല സംഭവങ്ങളുടെയും പേരിൽ വാർത്തകളിൽ നിറഞ്ഞിട്ടുള്ള താരം കൂടിയാണ് അമൃത സുരേഷ്. നടൻ ബാലയുമായിട്ടുള്ള വിവാഹവും വിവാഹമോചനവുമെല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീട് മകളുമായിട്ട് ജീവിക്കുകയായിരുന്നു താരം. ഒടുവിൽ കഴിഞ്ഞ വർഷം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

amrutha suresh

ഗായിക അഭയ ഹിരൺമയുമായി ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്ന ഗോപി സുന്ദർ ആ ബന്ധം അവസാനിപ്പിച്ച് അമൃതയുമായി പ്രണയത്തിലായതാണ് ചിലരെ ചൊടിപ്പിച്ചത്. ഇതിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ രൂക്ഷമായപ്പോൾ രൂക്ഷ പ്രതികരണവുമായി അഭിരാമിയും അമൃതയും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ അതൊന്നും കാര്യമാക്കാതെ ഗോപി സുന്ദറിനും പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയ്ക്കും ഒപ്പം സന്തോഷമകരമായ ജീവിതം നയിക്കുകയാണ് അമൃത.

ഇപ്പോഴിതാ, അമൃത ഏറ്റവും മികച്ച അമ്മയാണെന്ന് പറയുകയാണ് അഭിരാമി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പപ്പുവിനെ ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്ന പാട്ട് പാടാൻ പറഞ്ഞപ്പോഴാണ് അഭിരാമി അമൃത എന്ന അമ്മയെ കുറിച്ച് പറഞ്ഞത്. കണ്ണാം തുമ്പി പോരാമോ എന്ന ഗാനമായിരുന്നു അഭിരാമി പാടിയത്. ഇത് പാടിയത് എനിക്ക് പാപ്പുവുമായിട്ട് ഉള്ള കണക്ഷനേക്കാൾ ഏറെ അമൃത ചേച്ചിക്കും പാപ്പുവിനും ചേരുന്ന പാട്ട് ഇതാണെന്നായിരുന്നു അഭിരാമി പറഞ്ഞത്.

അമൃത ചേച്ചി ഈ വാർത്തകളിൽ കാണുന്നത് പോലെ ഒന്നുമല്ല. ആൾ അടിപൊളിയാണ്. എന്നേക്കാൾ ഒക്കെ നൂറു നൂറു വട്ടം അടിപൊളി സ്ത്രീയും അമ്മയും ഒക്കെയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച അമ്മയാണ് അമൃത. പാട്ടു പാടി കൊടുക്കും എല്ലാം ചെയ്യും. അവർ രണ്ടുപേരും വളരെ ചില്ലാണ്. പാപ്പുവിന് എല്ലാം പറയാനുള്ള ഒരു സ്‌പേസ് കൊടുത്തിട്ടുണ്ട് എന്നായിരുന്നു അഭിരാമി പറഞ്ഞത്.

മുൻപ് പലപ്പോഴും അമൃത മകളെ കുറിച്ച് വാചാലയായിട്ടുണ്ട്. താൻ എന്ത് ചെയ്യുകയാണെങ്കിലും മനസിലേക്ക് ആദ്യം വരുന്ന മുഖം പാപ്പുവിന്റേതാണെന്നാണ് അമൃത ഒരിക്കൽ പറഞ്ഞത്. ചെറിയ കാര്യമാണെങ്കിൽക്കൂടിയും അങ്ങേയറ്റം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. മൂന്ന് അമ്മമാരുടെ കരുതലിലൂടെയായാണ് പാപ്പു വളർന്നത്. വ്യത്യസ്തമായ രീതിയിലുള്ള കരുതലും സ്‌നേഹവുമാണ് അവൾക്ക് ലഭിക്കുന്നത്. തെറ്റ് ചെയ്താൽ അമ്മൂമ്മ ചീത്ത പറയുമോയെന്ന പേടി അവൾക്കുണ്ട്.

amrutha suresh

Also Read: ‘ഈ സമയത് അച്ഛനെ ഓർക്കുന്നുണ്ടാകും മാളവികയും അമ്മയും, സ്വന്തം വീട്ടി‌ലെ കല്യാണം പോലെ സന്തോഷം’; ആരാധകർ കുറിച്ചത്

മകളാണ് ജീവിതത്തിൽ എല്ലാം. അവളുടെ അച്ഛനും അമ്മയുമാണ് ഞാൻ. സിംഗിൾ പേരന്റിങിന്റെ വെല്ലുവിളികളെല്ലാം നേരിടുന്നുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മകൾക്ക് നൽകിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങൾ സംസാരിക്കാറുള്ളത്. സമപ്രായക്കാരെപ്പോലെയാണ് അഭിയും പാപ്പുവും സംസാരിക്കാറുള്ളതെന്നുമാണ് അമൃത പറഞ്ഞിട്ടുള്ളത്.

ഒരിക്കൽ ജോഷ് ടോക്‌സിൽ തന്റെ വിവാഹ മോചനത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിച്ചപ്പോഴും അതിനൊക്കെ കാരണം മകളാണെന്നാണ് അമൃത പറഞ്ഞത്. ശക്തിയില്ലാത്ത അമ്മയുടെ മകളാണെന്ന് ഒരിക്കലും എന്റെ മകൾ പറയരുത് എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവൾ അമൃതയുടെ മകളാണെന്ന് പറയണം എന്നായിരുന്നു. അത് തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചതും ഇവിടെ വരെ എത്തിച്ചതെന്നുമാണ് അമൃത പറഞ്ഞത്.

English summary

Viral: Abhirami Suresh Opens Up About Her Sister Amrutha Suresh, Calls Her Best Mother

Story first published: Wednesday, May 3, 2023, 19:25 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!