അച്ഛൻ ഭക്ഷണം പോലും കഴിക്കാതെയായി; ഒടുവിൽ സമ്മതിച്ചു; എതിർത്തതിന് കാരണമുണ്ടെന്ന് ഹണിയുടെ പിതാവ്

Spread the love


Feature

oi-Abhinand Chandran

|

മലയാളികൾക്ക് സുപരിചിതയായ മുഖമാണ് നടി ഹണി റോസിന്റേത്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഹണി റോസിന് സിനിമയിലെ തുടക്ക കാലം ക്ലേശകരമായിരുന്നു. നല്ല അവസരങ്ങൾ നടിയെ തേടി വന്നില്ല. എന്നാൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ നടിയുടെ കരിയർ ​ഗ്രാഫിന് പുതുജീവൻ നൽകി. തീർത്തും വ്യത്യസ്തമായ ലുക്കിലെത്തിയ ഹണി റോസ് ഈ സിനിമയിൽ ചെയ്ത കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടു.

Also Read: ‘മാളുവിനെ ആലോചിച്ചാലോ എന്ന ചേച്ചിയുടെ ചോദ്യമാണ് ഇവിടെ വരെ എത്തിച്ചത്, പ്രണയവിവാഹമല്ല’; മാളവികയും തേജസും

മുൻനിര നായിക നടിമാരുടെ നിരയിലേക്ക് വന്ന ഹണി റോസ് പിന്നീട് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെയൊക്കെ നായികയായി. എന്നാൽ കരിയറിൽ ഇടയ്ക്ക് ചില പാളിച്ചകളും ഹണിക്ക് വന്നു. ഇടയ്ക്ക് വൻ ഹിറ്റുകളും ലഭിച്ചു. മോൺസ്റ്ററാണ് ഒടുവിൽ പുറത്തിറങ്ങിയ ഹണി റോസ് അഭിനയിച്ച സിനിമ.

സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഹണി റോസിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മലയാളത്തിന് പുറമെ തെലുങ്കിലും അറിയപ്പെടുന്ന താരമാണ് ഹണി റോസ്. വീര സിംഹ റെഡി എന്ന സിനിമയുടെ വിജയമാണ് ഇതിന് കാരണമായത്.

Honey Rose

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയായിരുന്നു സിനിമയിലെ നായകൻ. തെലുങ്ക് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ് ഹണി റോസ്. ആരാധകരുടെ സ്നേഹത്തിൽ ഹണി റോസും സന്തോഷത്തിലാണ്. തെലുങ്കിൽ നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

ഹണി റോസിനെക്കുറിച്ച് കുടുംബം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഹണി റോസ് സിനിമയിലേക്ക് വരുന്നതിനോട് നടിയുടെ അച്ഛന് താൽപര്യമില്ലായിരുന്നെന്ന് താരത്തിന്റെ അമ്മ വ്യക്തമാക്കി. ബിഹൈന്റ്വുഡ്സ് ഐസിനോട് സംസാരിക്കുകയായിരുന്നു ഹണി റോസും കുടുംബവും. ഭക്ഷണം കഴിക്കുമ്പോൾ സിനിമാക്കാര്യം പറഞ്ഞാൽ ‍ഡാ‍ഡി ആ​ദ്യം എണീറ്റ് പോവും. ഭക്ഷണം പോലും കഴിക്കാതെയായി. ഒടുവിൽ നീ നേരിട്ട് ചോദിക്ക്, ഞാൻ പറഞ്ഞ് മടുത്തെന്ന് ഹണി റോസിനോട് പറഞ്ഞെന്നും അമ്മ ഓർത്തു.

എതിർത്തതിന് കാരണമെന്തെന്ന് അച്ഛനും വ്യക്തമാക്കി. മുമ്പ് ഒരു സിനിമയ്ക്ക് ഹണിയെ പറഞ്ഞ് വെച്ചെങ്കിലും അവർ പിന്നെ വേറെ നടിയെ വെച്ചു. അത് മകൾക്ക് ഭയങ്കര വിഷമമായി. അതുകൊണ്ടാണ് എതിർത്തത്. എന്നാൽ മകൾ താൽപര്യം പറഞ്ഞപ്പോൾ താൻ സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ‘ഇന്റർനെറ്റിൽ സംയുക്ത ഹോട്ട്’; ഇതാരുടെ കുഴപ്പമാണെന്ന് നടി; സമാന്തയുമായുള്ള താരതമ്യത്തെക്കുറിച്ചും സംയുക്ത

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാണ് ഹണി റോസ് അഭിനയിച്ചതിൽ തനിക്കിഷ്ടപ്പെട്ട സിനിമയെന്ന് അച്ഛൻ അഭിപ്രായപ്പെട്ടു. അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ഹണി റോസ് മുമ്പ് സംസാരിച്ചിട്ടുണ്ട്, ഒറ്റ മകളായതിനാൽ തന്റെ എല്ലാ ആ​ഗ്രഹങ്ങൾക്കും അച്ഛനും അമ്മയും ഒപ്പം നിന്നു. വർക്കിയെന്നാണ് ഹണിയുടെ അച്ഛന്റെ പേര്. അമ്മ റോസ്ലിയും.

Honey Rose

കരിയറിലെ മികച്ച സമയത്ത് നിൽക്കുന്ന ഹണി സോഷ്യൽ മീഡിയയിലും തരം​ഗമാണ്. ഉദ്ഘാടന ചടങ്ങുകളിലാണ് ഹണി റോസിനെ കൂടുതലായും പൊതുവേദികളിൽ കാണാറ്. ഇത് പലപ്പോഴും ട്രോളായിട്ടുമുണ്ട്. എന്നാൽ ആളുകളുടെ സ്നേഹം നേരിട്ടറിയുന്നത് നല്ല കാര്യമാണെന്ന അഭിപ്രായക്കാരിയാണ് ​ഹണി റോസ്.

സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളെക്കുറിച്ചും ഹണി റോസ് സംസാരിച്ചിരുന്നു. ബോഡി ഷെയ്മിം​ഗിന്റെ അങ്ങേയറ്റമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യമാെക്കെ മോശം കമന്റുകളിൽ അമ്മയ്ക്കുൾപ്പെടെ വിഷമം വരുമായിരുന്നു. എന്നാലിന്ന് അമ്മ ഇത് വായിച്ച് ചിരിക്കാറാണെന്നും ഹണി റോസ് വ്യക്തമാക്കി.

വിവാഹം കഴിക്കുന്നതിനോട് തനിക്ക് വലിയ താൽപര്യമില്ലെന്ന് ഹണി റോസ് അടുത്തിടെ പറഞ്ഞത് ചർച്ചയായിരുന്നു. കല്യാണം കഴിക്കണമെന്നൊരും ആ​ഗ്രഹം തനിക്കില്ല. ജീവിതത്തിൽ പങ്കാളി ഉണ്ടാവുന്നത് നല്ലതാണ്. ഇഷ്ടവുമാണ്. പക്ഷെ കല്യാണ ദിവസവും ബഹളവും തനിക്കിഷ്ടമല്ലെന്നാണ് ഹണി വ്യക്തമാക്കിയത്.

English summary

When Honey Rose Father Opposed Her Wish To Acting In Movies; Here Is The ReasonSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!