‘ഈ സമയത് അച്ഛനെ ഓർക്കുന്നുണ്ടാകും മാളവികയും അമ്മയും, സ്വന്തം വീട്ടി‌ലെ കല്യാണം പോലെ സന്തോഷം’; ആരാധകർ കുറിച്ചത്

Spread the love


Feature

oi-Ranjina P Mathew

|

റിയാലിറ്റി ഷോകളിലൂടെ വളർന്ന താരമാണ് നടിയും നർത്തകിയുമെല്ലാമായ മാളവിക കൃഷ്ണദാസ്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള തിരക്കിലായിരുന്നു മാളവിക. അച്ഛന്റെ അസാന്നിധ്യത്തിൽ അമ്മയെ അധികം ബുദ്ധിമുട്ടിക്കാതെ എല്ലാം കാര്യ ​ഗൗരവത്തോടെ നോക്കി നടത്തിയത് മാളവികയാണ്.

സ്വന്തമായി യുട്യൂബ് ചാനലുള്ളതിനാൽ തന്റെ വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങൾ അപ്പപ്പോൾ തന്നെ മാളവിക പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. വളരെ കുറച്ച് നാളുകൾക്ക് മുമ്പാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം മാളവിക പരസ്യപ്പെടുത്തിയത്.

Also Read: ഐശ്വര്യ എന്റെ ഭർത്താവിനെ തട്ടിയെടുത്തു; അഭിഷേക് ബച്ചന്റെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ച് യുവതി!

തുടക്കത്തിൽ വരനെ കുറിച്ച് യാതൊരു സൂചനയും മാളവിക നൽകിയിരുന്നില്ല. വിവാഹനിശ്ചയത്തോട് കാര്യങ്ങൾ അടുത്തപ്പോഴാണ് വരനെ മാളവിക പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മാളവികയ്ക്കൊപ്പം മത്സരിച്ചിരുന്ന തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമല്ലെന്നും തേജസ് പ്രപ്പോസലുമായി വീട്ടിലേക്ക് വന്നപ്പോൾ എല്ലാവരും ചേർന്ന് ആലോചിച്ച് തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നുവെന്നാണ് മാളവിക പറഞ്ഞത്.

Malavika Krishnadas

റിയാലിറ്റി ഷോയിൽ ഒരുമിച്ച് പങ്കെടുത്തപ്പോൾ ഉണ്ടായ പ്രണയമാണോയെന്ന് പലരും പല ആവർത്തി ചോദിച്ചിട്ടും തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ഇരുവരും പറഞ്ഞു. മാളവിക ഡാൻസ് റിയാലിറ്റി ഷോകൾ, ഫോട്ടോഷൂട്ടുകൾ, യുട്യൂബ്, അഭിനയം എന്നിവയെല്ലാമായി ലൈം ലൈറ്റിലുണ്ട്. എന്നാൽ തേജസ് ഇപ്പോൾ അഭിനയം വിട്ട് ജോലിയിൽ ശ്രദ്ധകൊടുത്തിരിക്കുകയാണ്.

മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനാണ് തേജസ്. വിവാഹത്തിന് മുന്നോടിയായി ചൊറിയൊരു മെഹന്തി ഫങ്ഷനും ​ഗംഭീരമായി ഒരു സം​ഗീത് നൈറ്റും സംഘടിപ്പിച്ചിരുന്നു മാളവിക. ഏക മകളാണ് മാളവിക. അതുകൊണ്ട് തന്നെ വളരെ ​ഗംഭീരമായാണ് വിവാഹം നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചേർന്ന് സം​ഗീത് നൈറ്റ് ആഘോഷമാക്കിയതിന്റെ വീഡിയോ മാളവിക പങ്കുവെച്ചിരുന്നു.

Malavika Krishnadas

താലികെട്ടിന്റെ സമയത്ത് ചുവന്ന നിറത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളും അതിനൊത്ത ഹെയർസ്റ്റൈലിലുമായിരുന്നു മാളവിക എത്തിയത്. വെള്ളയും ക്രീമും കലർന്ന കുർത്തയായിരുന്നു തേജസിന്റെ വേഷം. താലികെട്ട് ചടങ്ങ് കഴിഞ്ഞ ശേഷം സെറ്റുമുണ്ടുമാണ് മാളവിക ധരിച്ചത്. വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വസ്ത്രം മാറി ചുവപ്പും മഞ്ഞയും കലർന്ന സാരിയാണ് മാളവിക ധരിച്ചത്.

പൊതുവെ സെലിബ്രിറ്റികളുടെ വിവാ​ഹം നടക്കുമ്പോൾ മീഡിയ അകത്ത് കയറി മണ്ഡപത്തിൽ വരെ തിങ്ങി നിറഞ്ഞ് നിന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കല്യാണം പോലും കാണാൻ പറ്റാത്ത അവസ്ഥയുണ്ടാകാറുണ്ട്. അത്തരത്തിലുള്ള രം​ഗങ്ങൾ ഉണ്ടായി താൻ ക്ഷണിച്ച് എത്തിയവർക്ക് വിവാഹം കാണാൻ പറ്റാതെ പോകരുതെന്ന് കരുതി താലികെട്ട് ഷൂട്ട് ചെയ്യുന്നതിനും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കുന്നതിനും മീഡിയയ്ക്ക് ചില നിയന്ത്രങ്ങളൊക്കെ ഏർപ്പെടുത്തിയിരുന്നു.

Also Read: ‘ഇപ്പോൾ കണ്ടാൽ തന്നെ 150 കിലോയുണ്ടെന്ന് പറയുമല്ലോ….’; നടി മഞ്ജു പത്രോസിന്റെ വർക്കൗട്ട് വീഡിയോയ്ക്ക് പരിഹാസം!

വിവാഹശേഷം പുറത്ത് വന്ന് മീഡിയയോട് സ്നേഹപൂർവം സംസാരിക്കുകയും ചെയ്തിരുന്നു മാളവികയും തേജസും. മാളവികയുടേയും തേജസിന്റേയും വിവാഹത്തിൽ പങ്കെടുക്കാൻ നായിക നായകൻ റിയാലിറ്റി ഷോയിൽ ഇരുവരുടേയും സഹമത്സരാർഥികളായിരുന്നവരും എത്തിയിരുന്നു. സ്വന്തം വീട്ടി‌ലെ കല്യാണം എന്ന പോലെ സന്തോഷം എന്നാണ് മാളവികയുടെ വിവാ​ഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആരാധകർ കുറിച്ചത്.

ഈ സമയത് അച്ഛനെ ഓർക്കുന്നുണ്ടാകും അമ്മയും മകളും. വിവാഹത്തിന് ഓടി നടന്ന് മകളെ കൈ പിടിച്ച് കൊടുത്ത് ഇറങ്ങുന്ന നേരത്ത് മോളുടെ നെറ്റിയിൽ കണ്ണീര് പതിഞ്ഞ ഉമ്മ കൊടുത്ത് യാത്ര അയക്കുന്ന അച്ഛൻ എന്നും ആരാധകർ കുറിച്ചു. മാളവികയുടെ കുട്ടിക്കാലത്താണ് അച്ഛൻ അപ്രതീക്ഷിതമായി മരിച്ചത്. മാളവികയ്ക്കൊപ്പം ഒരു ​ഗർഫ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മരണം സംഭവിച്ചത്. മാളവിക തന്നെ അച്ഛൻ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്.

English summary

Fans Wishing Blessings To Malavika And Thejus Wedding, Video And Comments Goes Viral-Read In Malayalam

Story first published: Wednesday, May 3, 2023, 18:58 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!