കഴിഞ്ഞ 4 മാസമായി 10%-ത്തിന് മുകളില്‍ ലാഭം നല്‍കുന്നു; നവംബറിലും നേട്ടം ആവര്‍ത്തിക്കുമോ?

Spread the love


Thank you for reading this post, don't forget to subscribe!

പിസി ജൂവലര്‍

സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങളുടെ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പിസി ജൂവലര്‍. കഴിഞ്ഞ നാലു മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരിയിലെ ആകെ നേട്ടം 329 ശതമാനമാണ്. ജൂലൈ മാസത്തില്‍ 103 ശതമാനവും ഓഗസ്റ്റില്‍ 52 ശതമാനവും സെപ്റ്റംബറില്‍ 17 ശതമാനവും ഒക്ടോബറില്‍ 18 ശതമാനം വീതവും മുന്നേറ്റം പിസി ജൂവലര്‍ ഓഹരിയില്‍ രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം 103 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണിത്.

അതേസമയം പിസി ജൂവലര്‍ (BSE: 534809, NSE : PCJEWELLER) ഓഹരിയില്‍ അടിസ്ഥാനപരമായി വിലയിരുത്തിയാല്‍ അനുകൂല ഘടകങ്ങളേക്കാള്‍ അധികം പ്രതികൂല ഘടകങ്ങളാണുള്ളത്. എന്നിരുന്നാലും സമീപകാലത്ത് മികച്ച പാദഫലങ്ങള്‍ പുറത്തുവിടുന്നു. അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുന്നു.

Also Read: വരുന്നയാഴ്ച ഇരട്ടിയാകുന്ന 2 സ്‌മോള്‍ കാപ് ഓഹരികള്‍; വാങ്ങുന്നോ?

മസഗോണ്‍ ഡോക്ക്

ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ട യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എണ്ണ പര്യവേക്ഷണത്തിനു വേണ്ട അനുബന്ധ യാനങ്ങളും ചരക്ക്, യാത്രാ കപ്പലുകളുമൊക്കെ നിര്‍മിക്കുന്നതും അറ്റക്കുറ്റപ്പണി നടത്തുന്നതുമായ പ്രശസ്ത പൊതു മേഖല കപ്പല്‍ നിര്‍മാണ ശാലയാണ് മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സ്.

കഴിഞ്ഞ നാലു മാസത്തിനിടെ ഈ മിഡ് കാപ് ഓഹരിയിലെ ആകെ നേട്ടം 153 ശതമാനമാണ്. ജൂലൈ മാസത്തില്‍ 13 ശതമാനവും ഓഗസ്റ്റില്‍ 41 ശതമാനവും സെപ്റ്റംബറില്‍ 26 ശതമാനവും ഒക്ടോബറില്‍ ഇതുവരെയായി 26 ശതമാനം വീതവും മുന്നേറ്റം മസഗോണ്‍ ഡോക്ക് ഓഹരിയില്‍ രേഖപ്പെടുത്തുന്നു.

കഴിഞ്ഞ 3 വര്‍ഷത്തിനിടെ മസഗോണ്‍ ഡോക്കിന്റെ (BSE: 543237, NSE : MAZDOCK) വരുമാനം 6.3 ശതമാനവും അറ്റാദായം 56.5 ശതമാനം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇന്നലെ 641 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് നില്‍ക്കുന്നത്.

കരൂര്‍ വൈശ്യ ബാങ്ക്

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമാണ് കരൂര്‍ വൈശ്യ ബാങ്ക്. 1916-ല്‍ തമിഴ്നാട്ടിലെ കരൂരിലായിരുന്നു തുടക്കം. ട്രഷറി, കോര്‍പറേറ്റ് ബാങ്കിംഗ്, റീട്ടെയില്‍ ബാങ്കിംഗ്, മറ്റു ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ എല്ലാവിധ ധനകാര്യ സേവനങ്ങളും നല്‍കുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരിയിലെ ആകെ നേട്ടം 106 ശതമാനമാണ്.

ജൂലൈ മാസത്തില്‍ 31 ശതമാനവും ഓഗസ്റ്റില്‍ 17 ശതമാനവും സെപ്റ്റംബറില്‍ 19 ശതമാനവും ഒക്ടോബറില്‍ 14 ശതമാനം വീതവും മുന്നേറ്റം കരൂര്‍ വൈശ്യ ബാങ്ക് (BSE: 590003, NSE : KARURVYSYA) ഓഹരിയില്‍ രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം 97.80 രൂപയിലായിരുന്നു കരൂര്‍ വൈശ്യ ബാങ്ക് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണിത്.

ഗാര്‍ഡണ്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ്

ഇന്ത്യന്‍ പ്രതിരോധ സേനകള്‍ക്കു ആവശ്യമായ വിവിധതരം പടക്കപ്പലുകള്‍ നിര്‍മിക്കുന്ന പ്രശസ്ത സ്ഥാപനമാണ് ഗാര്‍ഡണ്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് & എന്‍ജിനീയേര്‍സ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ നാലു മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരിയിലെ ആകെ നേട്ടം 99 ശതമാനമാണ്. ജൂലൈ മാസത്തില്‍ 15 ശതമാനവും ഓഗസ്റ്റില്‍ 16 ശതമാനവും സെപ്റ്റംബറില്‍ 16 ശതമാനവും ഒക്ടോബറില്‍ 28 ശതമാനം വീതവും മുന്നേറ്റം ഗാര്‍ഡണ്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരിയില്‍ രേഖപ്പെടുത്തുന്നു.

കമ്പനിക്ക് കുറഞ്ഞ കടബാധ്യതകളേയുള്ളൂ. കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് മെച്ചപ്പെടുത്തുന്നു. വിദേശ നിക്ഷേപകരും വിഹിതം ഉയര്‍ത്തുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം 446 രൂപയിലായിരുന്നു ഗാര്‍ഡണ്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് (BSE: 542011, NSE : GRSE) ഓഹരിയുടെ ക്ലോസിങ്.

ബെസ്റ്റ് അഗ്രോലൈഫ്

കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ കെമിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് ബെസ്റ്റ് അഗ്രോലൈഫ്. വിവിധതരം ജൈവ/ രാസ കീടനാശിനികളാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. മികച്ച വിളവെടുപ്പിന് ചെടികള്‍ക്കു നല്‍കേണ്ട പോഷകമൂലകങ്ങളും നിര്‍മിക്കുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരിയിലെ ആകെ നേട്ടം 87 ശതമാനമാണ്.

ജൂലൈ മാസത്തില്‍ 17 ശതമാനവും ഓഗസ്റ്റില്‍ 15 ശതമാനവും സെപ്റ്റംബറില്‍ 14 ശതമാനവും ഒക്ടോബറില്‍ ഇതുവരെയായി 22 ശതമാനം വീതവും മുന്നേറ്റം ബെസ്റ്റ് അഗ്രോലൈഫ് (BSE: 539660, NSE : BESTAGRO) ഓഹരിയില്‍ രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം 97.80 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണിത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!