കെജിഒഎ സംസ്ഥാന സമ്മേളനത്തിന്‌
നാളെ പതാക ഉയരും

Spread the loveകൊച്ചി

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ (കെജിഒഎ) 57–-ാം സംസ്ഥാന സമ്മേളനം 6, 7, 8 തീയതികളിൽ എറണാകുളം ടൗൺഹാളിൽ നടക്കും. ശനി വൈകിട്ട്‌ 5.30ന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഹൈക്കോടതി ജങ്‌ഷനിൽനിന്ന്‌ ടൗൺഹാളിലേക്ക്‌ നടക്കുന്ന പ്രകടനത്തിൽ 2000 ഓഫീസർമാർ പങ്കെടുക്കും. തുടർന്നാണ്‌ പൊതുസമ്മേളനം. രാവിലെ 10ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം എ നാസർ പതാക ഉയർത്തും. തുടർന്ന്‌ സംസ്ഥാന കൗൺസിൽ ആരംഭിക്കും.

ഞായർ രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ ‘സാമ്പത്തിക ഫെഡറലിസവും കേരളത്തിന്റെ ചെറുത്തുനിൽപ്പും’ വിഷയത്തിൽ ഓപ്പൺഫോറം ഡോ. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. തിങ്കളാഴ്‌ച യാത്രയയപ്പുസമ്മേളനം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 650 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്‌  കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം എ നാസറും ജനറൽ സെക്രട്ടറി ഡോ. എസ്‌ ആർ മോഹനചന്ദ്രനും സ്വാഗതസംഘം ജനറൽ കൺവീനർ ടി എൻ മിനിയും  വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വികസനത്തിലും സാമൂഹ്യക്ഷേമത്തിലും സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഭാവനാപൂർണമായ നയങ്ങൾക്കനുസൃതമായി സിവിൽ സർവീസിനെ സജ്ജമാക്കാനുള്ള തീരുമാനങ്ങൾക്ക്‌ സമ്മേളനം രൂപംനൽകും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡയന്യൂസ് തോമസ്, ജില്ലാ പ്രസിഡന്റ്‌ ഡോ. ബോബി പോൾ, സെക്രട്ടറി എം എം മത്തായി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!