അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്ന് മാനസിക സംഘര്‍ഷം; പാലക്കാട് യുവതിയും യുവാവും ജീവനൊടുക്കി

Spread the love


Thank you for reading this post, don't forget to subscribe!

(പ്രതീകാത്മക ചിത്രം)

  • Last Updated :
പാലക്കാട്: പാലക്കാട് നഗരത്തിൽ രണ്ടിടങ്ങളിലായി യുവതിയും യുവാവും ജീവനൊടുക്കിയത് അമിത ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ മാനസിക സംഘർഷം കാരണമെന്ന് പൊലീസ്. അഞ്ചു ദിവസത്തിനിടെയാണ് രണ്ടു ആത്മഹത്യകളും നടന്നത്. ഇരുവരുടെയും മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം തുടങ്ങിയതായി നാർക്കോട്ടിക് ഡിവൈഎസ്പി അറിയിച്ചു.

കണ്ണാടിയിലെ പത്തൊൻപതുകാരന്റെ തൂങ്ങി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യുവാവ് ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. ലഹരി വാങ്ങുന്നതിന് വീട്ടുകാരോട് പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Also Read-ഛർദ്ദിക്കുന്നതിനിടെ ഭക്ഷണം ശിരസിൽ തങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം

കഴിഞ്ഞദിവസം തൂങ്ങിമരിച്ച ഇരുപതുകാരിയും ലഹരിക്കടിമയായിരുന്നെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ലഹരി കിട്ടാത്തതിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിലും ലഹരിയാണെന്ന് പൊലീസ് പറഞ്ഞു.

Also Read-കാണാതായ യുവതിക്കൊപ്പം പൊലീസ്‌ സ്റ്റേഷനിൽ ഹാജരായ യുവാവ് കൈഞരമ്പ് മുറിച്ചു

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!