വിക്ടർ ജോർജ് പുരസ്കാരം ജിതിൻ ജോയൽ ഹാരിമിന്

Spread the love

വിഖ്യാത ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കെ യു ഡബ്ല്യു ജെ ട്രസ്റ്റ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോ ഫോട്ടോ ജേർണലിസ്റ്റ് ജിതിൻ ജോയൽ ഹാരിമിന്. 10001 രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് സെപ്തംബർ ആദ്യവാരം സമ്മാനിക്കും.

മംഗളം ദിനപത്രം തൊടുപുഴ ബ്യുറോ ഫോട്ടോ ജേർണലിസ്റ്റ് എയ്ഞ്ചൽ അടിമാലി, കേരള കൗമുദി കോട്ടയം യൂണിറ്റ് സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ശ്രീകുമാർ ആലപ്ര എന്നിവർ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹരായി.

Angel Adimaliകാശ്മീരിൽ മഞ്ഞ് മലയിടിഞ്ഞ് മരിച്ച സുബൈദാർ സി പി ഷിജിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സല്യൂട്ട് ചെയ്യുന്ന മകൻ അഭിനനൻ്റെ വികാരനിർഭരമായ ചിത്രമാണ് ജിതിൻ ജോയൽ ഹാരിമിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്

ഏയ്ഞ്ചൽ അടിമാലി പകർത്തിയ ചിത്രംമീഡിയ അക്കാദമി കോഴ്സ് കോ-ഓർഡിനേറ്റർ ലീൻ തോബിയാസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ്.റ്റി.തോമസ്, ദ് ഹിന്ദു മുൻ സീനിയർ ഫോട്ടോഗ്രാഫർ എസ്.ഗോപൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോ ജേർണലിസ്റ്റുകൾ അയച്ച 79 എൻട്രികളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ചേർന്ന വിക്ടർ ജോർജ് അനുസ്മരണ യോഗത്തിൽ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായരാണ് അവാർഡ് പ്രഖ്യാപിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. മുൻ എം പി സുരേഷ് കുറുപ്പ് വിക്ടർ ജോർജ് ചിത്രപ്രദർശനം ഉത്ഘാടനം ചെയ്തു. വിക്ടർ ജോർജിൻ്റെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഒത്തു ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ചിത്ര കൃഷ്ണൻകുട്ടി, ക്ലബ്ബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ, ജില്ലാ കമ്മിറ്റിയംഗം ജോൺ മാത്യു എന്നിവർ സംസാരിച്ചു. മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളെ ചടങ്ങിൽ ആദരിച്ചു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!