പരാതി അന്വേഷിക്കാൻ എത്തിയ അടിമാലി എസ് ഐക്ക് നേരെ ആക്രമണം
1 min read
അടിമാലി;അടിമാലി എസ് ഐയ്ക്ക് നേരെ മുൻ മോഷ്ടാവിന്റെ ആക്രമണം.യൂണിഫോം വലിച്ചുകീറി.അപ്രതീക്ഷതആക്രമണത്തിൽ നിലംപതിച്ച എസ് ഐക്ക് പരിക്ക്.ബലം പ്രയോഗിച്ച് കീഴടക്കിയ അക്രമിക്കെതിരെ കേസെടുത്തു.പരിക്കേറ്റ എസ് ഐ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ.
ഇന്നലെ വൈകിട്ട് 7 മണിയോടുത്ത് അടിമാലിക്ക് സമീപം മന്നാംകാലയിൽ പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് എസ് ഐ കെ എം സന്തോഷിന് നേരെ ആക്രമണമുണ്ടായത്.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് കത്തികാണിച്ച് ഭീഷിണിപ്പെടുത്തി നാലരയും ഏഴും വയസുള്ള കൂട്ടികളെയും കൊണ്ട് സ്ഥലം വിട്ടെന്ന് സൗത്ത് കത്തിപ്പാറ പാറയിലിൽ സൂരജി(33)ന്റെ ഭാര്യ ഹരിത പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു.ഭർത്താവ് ആത്മഹത്യഭീഷിണി മുഴക്കിയതായും ഇവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഉടൻ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഹരിതയുടെ വീട്ടിൽ എത്തി.ഇതെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സംഘം സൂരനെ മൊബൈലിൽ ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി.സുഹൃത്ത് ഓലിക്കൽ എൽദോസിന്(കൂട്ടായി)ഒപ്പമാണ് സൂരജ് എത്തിയത്.കുട്ടികൾ തന്റെ വീട്ടിലുണ്ടെന്നും വന്നാൽ കാണിച്ചുതരാം എന്നും കൂട്ടായി അറയിച്ചതോടെ പോലീസ് സംഘം ഇയാളുടെ പിന്നാലെ നീങ്ങി.
എന്നാൽ വീട്ടിലേയ്ക്കുള്ള ശരിയായ വഴിയുലൂടെ ആയിരുന്നില്ല പോലീസ് സംഘത്തെ ഇയാൾ കൂട്ടിക്കൊണ്ടുപോയത്.
ഈ സമയം ഇവിടെ നിന്നും സൂരജ് ഓടിയെത്തി കൂട്ടികളെയും എടുത്ത് മറ്റൊരുവഴിക്ക് രക്ഷപെട്ടു.
വഴി തെറ്റിച്ച് ,സൂരജിന് രക്ഷപെടാൻ കൂട്ടായി അവസരം ഒരുക്കുകയായിരുന്നു.ഇക്കാര്യം വ്യക്തമായതോടെ എസ് ഐ സന്തോഷ് കൂട്ടായിയോട് ഇതെക്കുറിച്ച് ചോദിച്ചു.ഇതോടെ രോക്ഷകൂലനായ കൂട്ടായി പോലീസിനെ അസഭ്യംപറയാൻ തുടങ്ങി.
സൂരജിന് പുറകെ പോകാൻ തുടങ്ങിയ പോലീസ് സംഘത്തെ തടഞ്ഞുനിർത്താനും കൂട്ടായിയുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.ഇടക്ക് അപ്രതീക്ഷിതമായി ഇയാൾ എസ് ഐ യെ ആക്രമിക്കുകയായിരുന്നു.ചവിട്ടേറ്റ് എസ് ഐ നിലത്തുവീണു.പിടിവലിക്കിടയിൽ യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപ്പെട്ടാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി സ്റ്റേഷനിൽ എത്തിച്ചത്.സൂരജിനെയും കൂട്ടികളെയും കണ്ടെത്താൻ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.എസ് ഐയെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.
മുൻ മോഷണകേസ് പ്രതിയായ എൽദോസിനെതിരെ ക്യനിർവ്വഹണം തടസ്സപ്പെടുത്തൽ ,പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറയിച്ചു.