ലക്ഷം യാത്രികർ പിന്നിട്ട്‌ കൊച്ചി ജലമെട്രോ; നേട്ടം ആദ്യ 12 ദിവസത്തിനുള്ളിൽ

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി > ആദ്യ 12 ദിവസത്തിനുള്ളിൽ യാത്രികരുടെ എണ്ണം ലക്ഷം പിന്നിട്ട്‌ കൊച്ചിയുടെ സ്വന്തം ജലമെട്രോ. കഴിഞ്ഞമാസം 26ന്‌ ഹൈക്കോടതി – വൈപ്പിൻ റൂട്ടിലും 27ന്‌ വൈറ്റില – കാക്കനാട്‌ റൂട്ടിലും സർവീസ്‌ ആരംഭിച്ച ജലമെട്രോയിൽ യാത്ര ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിൽ ഓരോദിവസവും വൻ വർധനയാണ്‌ ഉണ്ടാകുന്നത്‌. ശനിയാഴ്‌ച സർവീസ്‌ അവസാനിക്കുമ്പോൾ ആകെ യാത്രികരുടെ എണ്ണം 98,359 ആയിരുന്നു. ഞായർ വൈകിട്ട് അഞ്ചുവരെ യാത്രികരുടെ എണ്ണം 1,06,528.

രണ്ടു റൂട്ടുകളിലായി 9000 യാത്രികർ ജലമെട്രോയിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ്‌ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ (കെഡബ്ല്യുഎംഎൽ) കണക്ക്‌. നിലവിലെ ശേഷിയിൽ ജലമെട്രോയ്‌ക്ക്‌ കൈകാര്യം ചെയ്യാവുന്നതിന്റെ പരമാവധിയാണിത്‌. രണ്ടുലക്ഷം രൂപയ്‌ക്കുമുകളിലാണ്‌ പ്രതിദിനവരുമാനം. തിരക്ക്‌ അനിയന്ത്രിതമാകുമ്പോൾ നിശ്ചിത ഷെഡ്യൂളിനുപുറമെ പ്രത്യേക സർവീസുകൂടി നടത്തുന്നുണ്ട്‌. എന്നിട്ടും ഇരട്ടിയിലേറെപ്പേർ ജലമെട്രോ ടിക്കറ്റ്‌ കിട്ടാതെ മടങ്ങുന്നുണ്ട്‌.

തിരക്ക്‌ വർധിച്ചതോടെ വൈറ്റില -കാക്കനാട്‌ റൂട്ടിൽ സർവീസ്‌ ഇരട്ടിയാക്കി. രാവിലെയും വൈകിട്ടും മൂന്നുവീതം സർവീസുകളാണ്‌ തുടക്കത്തിൽ ഉണ്ടായിരുന്നത്‌. വ്യാഴാഴ്‌ചമുതൽ ട്രിപ്പുകളുടെ എണ്ണം രാവിലെയും വൈകിട്ടും ആറുവീതമാക്കി. ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ 15 മിനിറ്റ്‌ ഇടവേളയിൽ സർവീസുണ്ട്‌. ദേശീയ–-അന്തർദേശീയ തലത്തിൽ ജലമെട്രോയ്‌ക്ക്‌ ലഭിക്കുന്ന പെരുമ വരുംനാളുകളിലും യാത്രികരുടെ എണ്ണം വൻതോതിൽ വർധിക്കാനിടയാക്കും. ജലമെട്രോ യാത്രാനുഭവങ്ങൾ വ്ലോഗുകളിലൂടെ തത്സമയം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്‌ ജനപ്രീതിക്ക്‌ കാരണമാണ്‌. സിനിമാപ്രവർത്തകർ ഉൾപ്പെടെയുള്ളവർ യാത്രാവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കിടുന്നു.

ജലമെട്രോയ്‌ക്ക്‌ ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത്‌ കൂടുതൽ ബോട്ടുകളും ടെർമിനലുകളും വൈകാതെ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ്‌ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്‌. എട്ട്‌ ബോട്ടുകളാണ്‌ നിലവിൽ സർവീസിനുള്ളത്‌. അടുത്തമാസം രണ്ട്‌ ബോട്ടുകൾകൂടി കൊച്ചി കപ്പൽശാല കൈമാറിയേക്കും. സൗത്ത്‌ ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. വൈറ്റിലയ്‌ക്കും കാക്കനാടിനുമിടയിൽ എരൂർ ടെർമിനൽ നിർമാണത്തിനുള്ള സ്ഥലം കണ്ടെത്തി ടെൻഡർ നടപടികളിലേക്ക്‌ കടന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!