09/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

കുട്ടികളുമായി സ്‌റ്റേഷനിൽ ഹാജരാകാമെന്ന് സൂരജ്; ഈ സംഭവത്തിലാണ്‌ അടിമാലി എസ്‌.ഐക്ക്‌ മര്‍ദനമേറ്റത്‌

1 min read

അടിമാലി;ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി,മുഴക്കി നാലും ഏഴും വയസുള്ളമുള്ള കൂട്ടികളെയും കൊണ്ട് ഭർത്താവ് നാടുവിട്ട സംഭവത്തിൽ വ്യാപകമായി പ്രചരിച്ചിരുന്ന ആശങ്കൾക്കും താൽക്കാലിക പരിസമാപ്തി.

ഇരുനൂറേക്കർ സ്വദേശി കവലയിൽ സൂരജ് രാത്രി ഭാര്യ ഹരിതയുടെ കൺമുന്നിൽ നിന്നും കൂട്ടികളെ കടത്തിക്കൊണ്ടുപോകുകുകയായിരുന്നു.പിന്നീട് നേരിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാൾ കൂട്ടികളെയും കൊണ്ട് രക്ഷപെടുകയായിരുന്നു.

അടിമാലി പഞ്ചായത്ത് പ്രസിഡന്റ് പോലീസിൽ നൽകിയിട്ടുള്ള വിവരമാണ് ഇപ്പോൾ ഈ സംഭവത്തിൽ ആശ്വാസത്തിന് വക നൽകുന്നത്.മക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് സൂരജ് അറിയിച്ചതായിട്ടാണ് പ്രസിഡന്റ് പോലീസിനെ അറിയിച്ചിട്ടുള്ളത്.ഇത് മാതാവിനും ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം വലിയൊരളവിൽ ആശ്വാസമായിട്ടുണ്ട്.

ഇന്നലെ രാത്രി ഏറെ വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും സൂരജിനെയും കൂട്ടികളെയും കണ്ടെത്തിയിരുന്നില്ല,ഇതോടെ സൂരജ് എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന ആശങ്ക വ്യാപകമായിരുന്നു.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഒരു നാടിനെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവ പരമ്പരകളുടെ തുടക്കം.തന്നോട് ഭർത്താവ് വഴക്കിട്ടെന്നും തുടർന്ന് കത്തി കാണിച്ച് ഭീഷിണിപ്പെടുത്തി,ആത്മഹത്യഭീഷിണി മുഴക്കിയെന്നും പിന്നാലെ കുട്ടികളെയും കൊണ്ട് സ്ഥലം വിട്ടെന്നുമായിരുന്നു സൗത്ത് കത്തിപ്പാറ പാറയിലിൽ ഹരിതയുടെ വെളിപ്പെടുത്തൽ.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിമാലി എസ് ഐ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ ഹരിതയുടെ വീട്ടിലെത്തി.മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ സൂരജ് വീട്ടിലേക്ക് എത്തി.സുഹൃത്ത് ഓലിക്കൽ എൽദോസിന്(കൂട്ടായി)ഒപ്പമാണ് സൂരജ് എത്തിയത്.

കുട്ടികൾ എവിടെ എന്ന് എസ് ഐ ചോദിച്ചപ്പോൾ തന്റെ വീട്ടിലുണ്ടെന്നും കാണിച്ചുതരാമെന്നും കൂട്ടായി പറഞ്ഞു.തുടർന്ന്് കൂട്ടായി കാണിച്ച വഴിയിലൂടെ പോലീസംഘം ഇയാളെ പിൻതുടർന്നു.

ഇതിനിടയിൽ മറ്റൊരുവഴിക്ക് സൂരജ് എൽദോസിന്റെ വീട്ടിലെത്തി കൂട്ടികളെയും കൊണ്ട് സ്ഥലം വീട്ടു.വീട്ടിലേയ്ക്കുള്ള ശരിയായ വഴിയിലൂടെ അല്ല എൽദോസ് തങ്ങളെ കൂട്ടികൊണ്ട് പോയതെന്നും സൂരജിന് രക്ഷപെടാൻ ഇയാൾ മനപ്പൂർവ്വം അവസരം സൃഷ്ടിച്ചെന്നും പോലീസിന് മനസ്സിലായി.

ഇതെക്കുറിച്ച് എസ് ഐ സന്തോഷ് ചോദിച്ചപ്പോൾ കൂട്ടായി രോക്ഷാകൂലനാവുകയും പോലീസിനെ അസഭ്യംപറയാൻ തുടങ്ങുകയുമായിരുന്നു.സൂരജിന് പുറകെ പോകാൻ തുടങ്ങിയ പോലീസ് സംഘത്തെ തടഞ്ഞുനിർത്താനും ഇയാളുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.വാക്കുതർക്കത്തിനിടെ കുട്ടായി എസ് ഐയെ കയ്യേറ്റം ചെയ്തു.

കഴുത്തിൽ കുത്തിപ്പിടിയ്ക്കുകയും ചിവിട്ടി വീഴുത്തുകയുമായിരുന്നു.പിടിവലിക്കിടയിൽ യൂണിഫോമിനും കേടുപാടുകളുണ്ടായി.അപ്രതീക്ഷിത ആക്രമണത്തിൽ എസ് ഐ നിലംപതിച്ചു.ക്ഷിതമായി ഇയാൾ എസ് ഐ യെ ആക്രമിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപ്പെട്ടാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി,സ്റ്റേഷനിൽ എത്തിച്ചത്.

മുൻ മോഷണകേസ് പ്രതിയായ എൽദോസിനെതിരെ ക്യനിർവ്വഹണം തടസ്സപ്പെടുത്തൽ ,പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും അറസ്റ്റ്രേഖപ്പെടുത്തിയതായും പോലീസ് അറയിച്ചു.ഇന്ന് കോടതിയിൽ ഹാജരാക്കും.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!