ഐഎഎസുകാർക്ക്‌ സ്ഥാനമാറ്റം ; റാണി ജോർജ്‌ പൊതുവിദ്യാഭ്യാസ സെക്രട്ടറി; മുഹമ്മദ്‌ ഹനീഷ്‌ റവന്യു സെക്രട്ടറി

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

സംസ്ഥാനത്ത്‌ ഐഎഎസുകാർക്ക്‌ സ്ഥാനമാറ്റം. ചീഫ്‌ സെക്രട്ടറി വി പി ജോയിക്ക്‌ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിൽ ഔദ്യോഗിക ഭാഷയുടെ അധിക ചുമതല നൽകി. റവന്യൂ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലകിനെ നികുതി, എക്‌സൈസ്, അഡീഷണൽ ചീഫ് സെക്രട്ടറിയാക്കി. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെയും എസ്‌സി, എസ്ടി വകുപ്പിന്റെയും അധിക ചുമതലയുമുണ്ട്‌.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷിനെ റവന്യൂ, ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. ഭവന വകുപ്പിന്റെ ചുമതലയുമുണ്ട്‌. സാമൂഹ്യനീതി പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. വനിത– ശിശു വികസന വകുപ്പിന്റെ അധിക ചുമതലയുമുണ്ട്‌. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന്‌ സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണ സെക്രട്ടറി മിനി ആന്റണിക്ക്‌ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും അധിക ചുമതല നൽകി. ഐടി സെക്രട്ടറി ഡോ. രത്തൻ യു കേൽക്കർക്ക്‌ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെയും ആരോഗ്യ സർവകലാശാലയുടെയും അധിക ചുമതല നൽകി.

തൊഴിൽ സെക്രട്ടറി അജിത് കുമാറിന്‌ വ്യവസായ (കയർ, കൈത്തറി, കശുവണ്ടി) സെക്രട്ടറിയുടെ അധിക ചുമതല നൽകി. കാസർകോട് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിനെ വാട്ടർ അതോറിറ്റി എംഡിയാക്കി. രജിസ്‌ട്രേഷൻ ഐജി കെ ഇമ്പശേഖറെ കാസർകോട്‌ കലക്ടറായി നിയമിച്ചു. നഗരകാര്യ ഡയറക്ടർ അരുൺ കെ വിജയനെ പ്രവേശന പരീക്ഷ കമീഷണറാക്കി. തിരുവനന്തപുരം സ്‌മാർട്ട് സിറ്റി സിഇഒയുടെ അധിക ചുമതലയുമുണ്ട്‌. കണ്ണൂർ ജില്ലാ വികസന കമീഷണർ ഡി ആർ മേഘശ്രീ രജിസ്ട്രേഷൻ ഐജിയാകും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!