സ്കൂൾ ബസും തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനവും കൂട്ടിയിടിച്ച് – 7 പേർക്ക് പരിക്ക്
1 min read
രാജകുമാരി പഞ്ചായത്തിലെ ഖജനാപറ ടൗണിനു സമീപം അരമനപാറ റോഡിലാണ് അപകടം ഉണ്ടായതു തൊഴിലാളികളുമായി അരമനപാറയിൽ നിന്നും വന്ന ജീപ്പ് എതിർ ദിശയിൽ നിന്നും വന്ന ഒരു സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായൊരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻ വശം തകരുകയും ജീപ്പിൽ ഉണ്ടായിരുന്ന തൊഴിലാളികൾക്കു പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് നാട്ടുകാർ പരിക്കേറ്റവരെ രാജകുമാരി ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകുകയും വിദഗ്ദ്ധ ചികിത്സകയി പരിക്കേറ്റ തൊഴിലാളികളെ തമിഴ് നാട്ടിലേക് കൊണ്ടുപോവുകയും ചെയ്തു . 7 പേരെ ആണ് തമിഴ് നാട്ടിലേക്കു കൊണ്ടുപോയത്. ഇതിൽ രണ്ടു പേർക്ക് മാത്രം ആണ് കാര്യമായി പരിക്കുകൾ ഉള്ളതു.ഇന്ന് വൈകുനേരം 4 മണിയോടെയാണ് സംഭവം
Facebook Comments Box